9 ലക്ഷത്തിന്റെ വെസ്പ ഇന്ത്യയിലേക്ക്

By Santheep

946 മോഡല്‍ വെസ്പ ഇന്ത്യന്‍ വിപണിയിലെത്തിക്കാന്‍ പ്യാജിയോ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഫെബ്രുവരിയില്‍ നടന്ന ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ ഈ മോഡല്‍ അവതരിപ്പിക്കപ്പെട്ടിരുന്നു. പുതിയ മോഡല്‍ കൂടി എത്തുന്നതോടെ ഇന്ത്യയിലുള്ള വെസ്പ മോഡലുകളുടെ എണ്ണം നാലാകും.

വെസ്പയുടെ ക്ലാസിക് ഡിസൈന്‍ ശൈലിയുടെ സത്തയുള്‍ക്കൊള്ളുന്നതാണ് 946 വെസ്പ മോഡല്‍. അങ്ങേയറ്റം എക്‌സ്‌ക്ലൂസീവായാണ് ഈ വാഹനം വിപണിയില്‍ വില്‍ക്കുക. 8 മുതല്‍ 9 ലക്ഷം വരെ രൂപ വിലവരും വാഹനത്തിന്.

ഒരു പ്രത്യേക എണ്ണം വാഹനങ്ങള്‍ മാത്രമേ വിപണിയിലിറക്കുകയുള്ളൂ പ്യാജിയോ. 946 വെസ്പയെ പൂര്‍ണമായും വിദേശത്തു നിര്‍മിച്ച് ഇന്ത്യയിലെത്തിക്കുകയാണ് പ്യാജിയോ ചെയ്യുക. ഇക്കാരണത്താല്‍ നികുതിയിനത്തില്‍ തന്നെ വാഹനവിലയുടെ ഇരട്ടിയിലധികം തുക ചെലവാകും.

ഇറ്റലിയിലാണ് 946 വെസ്പ നിര്‍മിക്കുന്നത്. 125 സിസി 4 സ്‌ട്രോക്ക് എന്‍ജിനാണ് സ്‌കൂട്ടറിനുള്ളഥ്. 10.3 എന്‍എം ചക്രവീര്യം ഉല്‍പാദിപ്പിക്കുന്ന ഈ എന്‍ജിന്‍ 11.7 കുതിരശക്തി പുറത്തെടുക്കുന്നു.

Vespa 946 Scooter

അലൂമിനിയം കൊണ്ടു നിര്‍മിച്ച ഒരു മോണോകോക്ക് ഫ്രെയിമിലാണ് പ്യാജിയോ 946 വെസ്പ നിര്‍മിക്കുന്നത്. ഇത് വാഹനത്തിന്റെ ഭാരം വലിയ തോതില്‍ കുറയ്ക്കുന്നു. ഒരു ഓട്ടോമാറ്റിക് സിവിടി ട്രാന്‍സ്മിഷന്‍ എന്‍ജിന്‍ കരുത്ത് ചക്രങ്ങളിലേക്ക് പകരും.

എബിഎസ്, ഫ്രണ്ട്‌റിയര്‍ ഡിസ്‌ക് ബ്രേക്കുകള്‍, എഎസ്ആര്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ തുടങ്ങിയ നിരവധി സുരക്ഷാ സംവിധാനങ്ങല്‍ 946 വെസ്പയിലുണ്ടായിരിക്കും.

ആരുടെയും കണ്ണുടക്കിപ്പോവുന്ന സൗന്ദര്യമാണ് പ്യാജിയോയ്ക്കുള്ളതെന്നു കാണാം. അത്യാഡംബര ജീവിതം നയിക്കുന്ന ഇന്ത്യന്‍ സമ്പന്നര്‍ക്കിടയില്‍ ഒരു ലൈഫ്‌സ്റ്റൈല്‍ വാഹനമായി പ്യാജിയോ 946 വെസ്പ മാറുമെന്നതില്‍ സംശയിക്കേണ്ടതില്ല.

ഇന്നത്തെ ഫേസ്ബുക്ക് വീഡിയോ

Post by DriveSpark.

More from DriveSpark

Article Published On: Friday, April 18, 2014, 17:21 [IST]
English summary
The famous Italian scooter brand, Vespa by Piaggio is planning to launch their 946 Vespa in India this June.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X