വെസ്പ എലഗന്റ് നാളെ അവതരിക്കും

ഇന്ത്യന്‍ വിപണിക്കായി പ്രത്യേകമായി തയ്യാറാക്കിയ പ്യാജിയോ വെസ്പ എലഗന്റ് ലിമിറ്റഡ് എഡിഷന്‍ മോഡല്‍ നാളെ അവതരിപ്പിക്കും. ഈ സ്‌കൂട്ടറിന്റെ ലോഞ്ച് ദീപാവലിക്കു മുമ്പുതന്നെ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വാഹനത്തിന്റെ സ്പ്ലിറ്റ് സീറ്റുകള്‍ ബീജ് നിറത്തില്‍ വരും. ക്രീറ്റ് സെനെസ് ബ്രൗണ്‍ നിറം പൂശിയ ബോഡിയായിരിക്കും വാഹനത്തിന്റെ മറ്റൊരു പ്രത്യേകത. ഹോണ്ട ഏവിയേറ്റര്‍ മോഡലാണ് വെസ്പ എലഗന്റ് മോഡലിന്റെ നേരിട്ടുള്ള എതിരാളി എന്നു പറയാം.

സ്പ്ലിറ്റ് സീറ്റുകള്‍, ത്രികോണാകൃതിയിലുള്ള ഗ്രില്ലുകള്‍ തുടങ്ങിയ ഡിസൈന്‍ സവിശേഷതകള്‍ ഈ മോഡലിനുണ്ടായിരിക്കും. പേള്‍ വൈറ്റ്, മറാക്കേഷ് ബ്രൗണ്‍ എന്നീ നിറങ്ങളില്‍ വെസ്പ എലഗന്റ് ലഭ്യമാകും.

125സിസി ശേഷിയുള്ള 3 വാല്‍വ്, ഫോര്‍ സ്‌ട്രോക്ക് എന്‍ജിനാണ് എലഗന്റ് മോഡലില്‍ ഘടിപ്പിച്ചിട്ടുള്ളത്. 10 പിഎസ് കരുത്തും 10.06 എന്‍എം ചക്രവീര്യവും പകരാന്‍ ഈ എന്‍ജിന് സാധിക്കുന്നു. മുന്‍വശത്ത് ഡിസ്‌ക് ബ്രേക്കും പിന്‍വശത്ത് ഡ്രം ബ്രേക്കുമായിരിക്കും നല്‍കുക. 79,000 രൂപയുടെ പരിസരത്ത് വെസ്പ എലഗന്റിന് വില കാണുമെന്ന് പ്രതീക്ഷിക്കുന്നു.

വെസ്പ വിഎക്‌സിന്റെ അതേ പ്ലാറ്റ്‌ഫോമില്‍ നിലപാടുറപ്പിച്ചിട്ടുള്ള മോഡലാണിത്. വിഎക്‌സില്‍ നിന്ന് വേറിട്ടുനില്‍ക്കുന്ന ഡിസൈന്‍ മാറ്റങ്ങള്‍ ഈ വാഹനത്തിനുണ്ട്. ലോകവിപണികളില്‍ പലയിടത്തും ലഭ്യമായിട്ടുള്ള വെസ്പ പ്രൈമാവേറ മോഡലിന്റെ ഡിസൈന്‍ സവിശേഷതകള്‍ പലതും കടംകൊണ്ടാണ് എലഗന്റ് മോഡലിനെ രൂപപ്പെടുത്തിയിട്ടുള്ളത്.

More from DriveSpark

Article Published On: Monday, September 15, 2014, 16:16 [IST]
English summary
Piaggio has announced that it will showcase the India-only Vespa Elegante limited edition.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X