വിക്ടറി മോട്ടോര്‍സൈക്കിള്‍സിന്റെ പുതിയ മോഡല്‍, മാഗ്നം

By Santheep

പോളാരിസ് ഇന്ത്യയിലേക്കു കടന്നുവന്നത് എടിവി (ആള്‍ ടെറൈന്‍ വെഹിക്കിള്‍സ്) കളുമായിട്ടായിരുന്നു. പിന്നീട് തങ്ങളുടെ ഉപബ്രാന്‍ഡായ ഇന്ത്യന്‍ മോട്ടാര്‍സൈക്കിള്‍സിനെ ഇന്ത്യയിലെത്തിച്ചു. നമ്മുടെ രാജ്യത്ത് ഇനിയുമെത്തിയിട്ടില്ലാത്ത ഒരു ഉപബ്രാന്‍ഡു കൂടി പോളാരിസ്സിനുണ്ട്. വിക്ടറി മോട്ടോര്‍സൈക്കിള്‍സ് എന്ന ഈ ബ്രാന്‍ഡ് ഹാര്‍ലി ഡേവിസന്‍ അടക്കമുള്ള ക്രൂയിസര്‍ ഭീമന്മാരുമായാണ് മത്സരിക്കുന്നതെന്നുമറിയുക.

1997ല്‍ സ്ഥാപിക്കപ്പെട്ട വിക്ടറി മോട്ടോര്‍സൈക്കിള്‍സ് പുതിയൊരു മോഡല്‍ അവതരിപ്പിച്ചതാണ് വാര്‍ത്ത. മാഗ്നം എന്ന പേരില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ഈ മോഡലിന്റെ അമേരിക്കന്‍ വിലയെ ഇന്ത്യന്‍ കറന്‍സിയിലേക്കു വിവര്‍ത്തനം ചെയ്താല്‍ 13,26,649 രൂപ എന്നുലഭിക്കും.

വന്‍തോതിലുള്ള കസ്റ്റമൈസേഷന്‍ ഓപ്ഷനുകളാണ് മാഗ്നം മോഡലിന് വിക്ടറി മോട്ടോര്‍സൈക്കിള്‍സ് നല്‍കിയിരിക്കുന്നത്. ദൂരയാത്രകള്‍ക്കുപകരിക്കുന്ന വിധത്തില്‍ തയ്യാര്‍ ചെയ്തിട്ടുള്ളതാണ് ഈ ക്രൂയിസര്‍.

Victory Motorcycles Reveals Its 2015 Magnum

ബാഗ്ഗര്‍ എന്ന പേരിട്ട് ക്രൂയിസിങ് ഭ്രാന്തന്മാര്‍ വിളിക്കുന്ന വിഭാഗത്തില്‍ പെടുന്നു മാഗ്നം മോട്ടോര്‍സൈക്കിളെന്നു വേണമെങ്കില്‍ പറയാം. വന്‍തോതില്‍ ലഗ്ഗേജുകള്‍ കേറ്റിക്കൊണ്ടുപോകാനുള്ള സന്നാഹങ്ങള്‍ ഇത്തരം ക്രൂയിസറുകളിലുണ്ടായിരിക്കും.

1731 സിസി ശേഷിയുള്ള ഒരു എന്‍ജിനാണ് മാഗ്നം മോട്ടോര്‍സൈക്കിളിലുള്ളത്. 143.7 എന്‍എം ചക്രവീര്യം സൃഷ്ടിക്കാന്‍ കെല്‍പുണ്ടിതിന്. ഇന്ധനമില്ലാതെ 345 കിലോഗ്രാം ഭാരമുണ്ട് മാഗ്നത്തിന്. ഒരു 100 വാട്ട് മ്യൂസിക് സിസ്റ്റവും വാഹനത്തില്‍ ചേര്‍ത്തിരിക്കുന്നു.

More from DriveSpark

Article Published On: Thursday, July 31, 2014, 18:24 [IST]
English summary
Victory Motorcycles has just revealed their offering for 2015 in the form of its Magnum. The new model is available at a price of INR 13,26,649 in America.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X