വീഡിയോ: കാവസാക്കി നിഞ്ജ എച്ച്2 സൂപ്പര്‍ചാര്‍ജ്ഡ്

Written By:

കഴിഞ്ഞ ഇന്റര്‍മോട്ട് ഷോയില്‍ അവതരിപ്പിക്കപ്പെട്ട നിഞ്ജ എച്ച്2ആര്‍ ലോകത്തിലെ ഏറ്റവും കരുത്തേറിയ ബൈക്കെന്ന് അറിയപ്പെടുന്നു. ഉല്‍പാദനത്തിലുള്ള ബൈക്കുകളില്‍ നിലവില്‍ ഈ ബഹുമതി സ്വന്തമാക്കി വെച്ചിരിക്കുന്നത് ബിഎംഡബ്ല്യു എസ്1000ആര്‍ആറിന്റെ 2014 മോഡലാണ്. 199 കുതിരശക്തിയാണ് ബിഎംഡബ്ല്യുവിനുള്ളത്.

നിഞ്ജ എച്ച്2 എന്‍ജിന്‍ 300 കുതിരശക്തി (ഇത് ട്രാക്ക് പതിപ്പാണ്) ഉല്‍പാദിപ്പിക്കാന്‍ ശേഷി സ്വന്തമാക്കിയിരിക്കുന്നു. ബൈക്കിന്റെ 998സിസി എന്‍ജിന്‍ ഈ പണി ചെയ്യുന്നത് ഒരു സൂപ്പര്‍ചാര്‍ജറിന്റെ സഹായത്തോടെയാണ്. ഈ വാഹനത്തിന്റെ റോഡ് ലീഗല്‍ പതിപ്പിന് 200 കുതിരശക്തിയായിരിക്കും കരുത്ത് എന്നറിയുന്നു.

കാവസാക്കിയുടെ തന്നെ 1400 സിസി നിഞ്ജ സെഡ്എക്‌സ്-14 ബൈക്കിനെക്കാള്‍ കരുത്തുണ്ട് എച്ച്2-വിന്.

Kawasaki Ninja H2, Supercharged

ഇലക്ട്രിക് വേഗപ്പൂട്ടുമായി മാത്രമേ ഈ ബൈക്കിന് ലോകത്തിലെ വലിയ വിഭാഗം നിരത്തുകളിലും ഇറങ്ങാനൊക്കൂ എന്ന യാഥാര്‍ത്ഥ്യം ഇരിക്കെത്തന്നെ ഇതൊരു വലിയ സംഭവമാണെന്നു പറയണം. ലോകത്തിലെ ഉല്‍പാദനത്തിലുള്ള ഏറ്റവും വേഗതയേറിയ ബൈക്ക് എന്ന വിശേഷണം മാര്‍ക്കറ്റിങ്ങിനാണ് ഏറ്റവും ഗുണം ചെയ്യുക. എച്ച്2 ബൈക്കിനെ ഇപ്പോള്‍ത്തന്നെ മാധ്യമങ്ങള്‍ക്ക് പ്രിയപ്പെട്ട വിഭവമാക്കിത്തീര്‍ത്തിട്ടുള്ളത് വേഗത എന്ന ഈ ഘടകം തന്നെയാണ്.

മണിക്കൂറില്‍ 400 കിലോമീറ്റര്‍ വേഗത്തില്‍ പായാന്‍ ഈ ബൈക്കിന് സാധിക്കുമെന്നാണ് അറിയുന്നത്. കാവസാക്കി ഇതുവരെ കൃത്യമായ സാങ്കേതിക വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ചില ടീസറുകള്‍ നേരത്തെ വന്നിരുന്നു. ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള വീഡിയോ വാഹനത്തിന്റെ രൂപം വളരെ വ്യക്തമായി കാണിക്കുന്നുണ്ട്. വീഡിയോയിലേക്കു ചെല്ലാം.

<iframe width="600" height="450" src="//www.youtube.com/embed/cv2q3yh4wxc?rel=0" frameborder="0" allowfullscreen></iframe>
കൂടുതല്‍... #kawasaki ninja h2 #kawasaki
English summary
Kawasaki has finally come up with something not just out of the box, but quite close to something out of this world. The Kawasaki Ninja H2.
Story first published: Monday, October 27, 2014, 12:55 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark