എന്തുകൊണ്ട് ഞങ്ങള്‍ ബൈക്കോടിക്കുന്നു?!

വീട്ടാവശ്യത്തിനും ഓഫീസിലേക്ക് പോകുന്നതിനുമെല്ലാമുള്ള ഒരുപാധി എന്ന നിലയിലാണ് നമ്മളിന്നും ബൈക്കുകളെ കാണുന്നത്. ഇത് തീര്‍ച്ചയായും ഒരു ക്രിമിനല്‍ കുറ്റമല്ലതന്നെ. എന്നാല്‍, ബൈക്കിന്റെ ഉപയോഗമൂല്യത്തെ ഇത്രയും താഴ്ത്തിക്കാണാന്‍ എല്ലാവരും തയ്യാറായെന്നുവരില്ല. പ്രത്യേകിച്ച് നമ്മുടെ നാട്ടിലെ 'ന്യൂജനറേഷന്‍'കാരും യൂറോപ്പുപോലുള്ള ഇടങ്ങളിലെ എല്ലാ ജനറേഷന്‍കാരും. മോട്ടോര്‍സൈക്കിളുകള്‍ ഒരു വികാരമായി കൊണ്ടുനടക്കുന്നവരാണവരെല്ലാം. ജീവന്‍ കളയണമെങ്കില്‍ അതിനും തയ്യാര്‍!

ബൈക്കര്‍മാര്‍ക്ക് റൈഡിംഗിലുള്ള അവരുടെ താല്‍പര്യത്തെ നിങ്ങള്‍ ചിത്രം വരയ്ക്കുന്നതിനോടും പാട്ടു പാടുന്നതിനോടും നാടകത്തിലഭിനയിക്കുന്നതിനോടുമെല്ലാം ചേര്‍ത്തുകാണാനാണ് ഇഷ്ടം. നിങ്ങളത് സമ്മതിച്ചാലുമില്ലെങ്കിലും നിങ്ങള്‍ക്ക് മേല്‍പ്പറഞ്ഞവയോടുള്ള എല്ലാ അഭിനിവേശവും (അങ്ങനെയൊന്നുണ്ടെങ്കില്‍) ബൈക്കര്‍മാര്‍മാര്‍ക്ക് റൈഡിംഗിനോടുണ്ട്.

നിര്‍ഭാഗ്യകരമെന്നു പറയട്ടെ, നമ്മുടെ നാട്ടിലെ പയ്യന്‍സ് ഈ പാഷന്‍ തിരിച്ചറിയുന്നതോടെ ബൈക്കെടുത്ത് നിരത്തിലേക്കിറങ്ങുകയും ഹെല്‍മെറ്റില്ലാത്ത തല റോട്ടില്‍ വെച്ചടിച്ച് തീരുകയും ചെയ്യുന്ന പ്രവണതയാണ് കാണുന്നത്. മൈതാനങ്ങളിലോ ട്രാക്കുകളിലോ വേണ്ടത്ര സുരക്ഷാസന്നാഹങ്ങളോടെ ചെയ്യേണ്ടത് റോഡില്‍ ചെയ്യുന്നതിനെ ഈ വീഡിയോ അനുകൂലിക്കുന്നില്ല. അതോടൊപ്പം, ബൈക്കിംഗിനെ ഒരു വെറും ചോരത്തിളപ്പിന്റെ കളിയായി താഴ്ത്തിക്കെട്ടുന്നതിനെയും ഇവര്‍ അനുകൂലിക്കില്ല.

More from DriveSpark

Article Published On: Friday, February 21, 2014, 18:57 [IST]
English summary
Everyone has their ways to relax or calm down. For some it is drinking a beverage or playing their games. In this documentary it simply tells, ‘Why We Ride'.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X