യമഹ ആല്‍ഫ ഏറ്റവും വില്‍ക്കുന്നത് ബങ്കളുരുവില്‍
യമഹയുടെ പുതിയ സ്‌കൂട്ടര്‍ ആല്‍ഫ മികച്ച വില്‍പനാ നിരക്ക് പിടിക്കുന്നതായി റിപ്പോര്‍ട്ട്. ഫെബ്രുവരിയില്‍ ലോഞ്ച് ചെയ്ത ഈ സ്‌കൂട്ടര്‍ ഇതുവരെ 14,000 യൂണിറ്റ് വിറ്റഴിച്ചതായി കണക്കുകല്‍ പറയുന്നു.
2014 ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ വെച്ചാണ് ആല്‍ഫ സ്‌കൂട്ടറിന്റെ ലോഞ്ച് നടന്നത്. വിപണി സാമ്പത്തികമാന്ദ്യത്തിന്റെ പിടിയില്‍ പെട്ട് നട്ടം നിരിയുന്നതിനിടയ്ക്കാണ് ലോഞ്ച് സംഭവിക്കുന്നത്. എന്നാല്‍, ഈ പ്രതിബന്ധങ്ങളെയെല്ലാം കവച്ചുവെക്കുന്ന നേട്ടത്തിലേക്കാണ് ആല്‍ഫ ഇപ്പോള്‍ ഓടിയെത്തിയിരിക്കുന്നത്.

ആല്‍ഫ വില്‍പനയുടെ ഭൂരിഭാഗവും നടക്കുന്നത് ബങ്കളുരു നഗരത്തിലാണെന്ന കൗതുകവും പങ്കുവെക്കുന്നുണ്ട് റിപ്പോര്‍ട്ടുകള്‍.
യമഹ അവകാശപ്പെടുന്നതു പ്രകാരം ഇന്ത്യയിലെ മറ്റിടങ്ങളിലും ആല്‍ഫ മികച്ച പ്രകടനം തന്നെയാണ് നടത്തുന്നത്. ബങ്കളുരുവില്‍ മികച്ച നിലയില്‍ വില്‍പന നടക്കുന്നുണ്ടെന്നും യമഹ സമ്മതിക്കുന്നു. ഇതുവരെ നഗരത്തില്‍ നിന്ന് 3500 ബുക്കിംഗ് ലഭിച്ചിട്ടുണ്ട്.
ഇന്ത്യയുടെ തെക്കുഭാഗത്തു നിന്നുള്ള വില്‍പന കൂടിവരുന്നതായും യമഹ അറിയിക്കുന്നു. നിലവില്‍ ദക്ഷിണേന്ത്യയില്‍ വാഹനവില്‍പനയുടെ 11 ശതമാനവും തങ്ങളുടെ പങ്കാണെന്നും യമഹ അവകാശപ്പെടുന്നുണ്ട്.


Click it and Unblock the Notifications








