യമഹ ഇന്ധനക്ഷമത വര്‍ധിപ്പിക്കുന്നു

Written By:

യമഹയുടെ ശ്രദ്ധ പ്രകടനപരമായി ഉയര്‍ന്നു നില്‍ക്കുന്ന വാഹനങ്ങള്‍ നിരത്തുകളിലെത്തിക്കുന്നതിലാണ്. ഇതു തന്നെയാണ് മറ്റു ബൈക്ക് നിര്‍മാതാക്കളില്‍ നിന്നും യമഹയ്ക്ക് വ്യതിരിക്തത നല്‍കുന്ന ഒരു ഘടകം. എന്നാല്‍, ഇന്ധനക്ഷമതയുള്ള കമ്യൂട്ടര്‍ ബൈക്കുകളുടെ അടക്കിഭരണം നടക്കുന്ന വിപണിയില്‍ യമഹയ്ക്ക് വന്‍ മുന്നേറ്റങ്ങള്‍ നടത്തുന്നതിന് പ്രകടനശേഷി കൂടി ബൈക്കുകളുടെ സഹായം മാത്രം പോരാ.

ഇന്ധനക്ഷമതയേറിയ ബൈക്കുകള്‍ നിര്‍മിച്ച് വിപണിയിലെത്തിക്കാന്‍ യമഹ ഇന്ത്യ തീരുമാനമെടുത്തു കഴിഞ്ഞു എന്നാണറിയുന്നത്.

To Follow DriveSpark On Facebook, Click The Like Button
Yamaha India To Introduce Fuel Efficient Motorcycles

ഭാവിയില്‍ ഇന്ധനക്ഷമതയേറിയ വാഹനങ്ങള്‍ നിരത്തിലിറക്കുവാനും നിലവിലുള്ള മോഡലുകളുടെ എന്‍ജിനുകള്‍ കൂടുതല്‍ ഇന്ധനക്ഷമത കിട്ടത്തക്ക വിധത്തില്‍ മാറ്റങ്ങള്‍ വരുത്തുവാനും യമഹ ആലോചിക്കുന്നുണ്ട്.

നിലിവില്‍ എഫ്‌സെഡ്, എഫ്‌സെഡ്എസ്, ഫേസര്‍, ആര്‍15 എന്നീ യമഹ മോഡലുകള്‍ അവയുടെ പ്രകടനക്ഷമതയ്ക്കാണ് ഊന്നല്‍ നല്‍കുന്നത്. 150സിസിക്കു മുകളിലുള്ള മോഡലുകളുടെ കാര്യത്തില്‍ ഇന്ത്യയിലെ തന്നെ ഒന്നാം സ്ഥാനം യമഹയ്ക്കാണ്.

ആല്‍ഫ, റേസ്, റേ, റെ സെഡ് എന്നിങ്ങനെയുള്ള സ്‌കൂട്ടര്‍ മോഡലുകളും യമഹയില്‍ നിന്നും പുറത്തുവരുന്നുണ്ട്. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ 3,07,511 വാഹനങ്ങള്‍ യമഹ വിറ്റഴിക്കുകയുണ്ടായി ഇന്ത്യയില്‍.

വരുനാളുകളില്‍ യമഹയുടെ വളര്‍ച്ചയില്‍ ഒരു നിര്‍ണായകഘടകമാകാന്‍ പോകുന്നത് ഇന്ധനക്ഷമതയായിരിക്കുമെന്ന് കമ്പനിയുടെ ഇന്ത്യന്‍ വിഭാഗത്തിന്റെ എംഡി, തോഷികാസു കോബായാഷി വ്യക്തമാക്കി.

കൂടുതല്‍... #yamaha #യമഹ
English summary
Yamaha India To Introduce Fuel Efficient Motorcycles.
Story first published: Monday, June 9, 2014, 11:55 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark