യമഹയുടെ ചെന്നൈ പ്ലാന്റില്‍ 2600 സ്ത്രീകളെ റിക്രൂട്ട് ചെയ്യും

By Santheep

വാഹനനിര്‍മാണമേഖലയിലെ തൊഴിലിടങ്ങള്‍ ഇന്നും ആണ്‍കേന്ദ്രിതമാണ്. ആണുങ്ങള്‍ക്കു പറ്റിയ പണിയാണ് വണ്ടിയുണ്ടാക്കല്‍ എന്ന നൂറ്റാണ്ടു പഴകിയ സങ്കല്‍പങ്ങള്‍ ഇന്നും അറിഞ്ഞോ അറിയാതെയോ നിലനില്‍ക്കുന്നു. ഇന്ത്യയെപ്പോലുള്ള രാഷ്ട്രങ്ങളില്‍ ഇത് ഏറെ പ്രകടവുമാണ്. ഈ വഴിക്ക് ഒരു നല്ല മുന്നേറ്റം നടത്തിയത് ജപ്പാന്‍ കമ്പനിയായ യമഹയാണ്. സ്ത്രീകളെ യമഹ തങ്ങളുടെ പ്ലാന്റുകളിലേക്ക് റിക്രൂട്ട് ചെയ്യാന്‍ തുടങ്ങുകയായിരുന്നു. ഇപ്പോള്‍ വരുന്ന ചില വാര്‍ത്തകള്‍ യമഹയുടെ പുതിയ ചെന്നൈ പ്ലാന്റിലേക്കും സ്ത്രീകളെ വന്‍തോതില്‍ റിക്രൂട്ട് ചെയ്യുമെന്നറിയിക്കുന്നു.

ചെന്നൈ പ്ലാന്റിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ പോകുന്നതേയുള്ളൂ. പ്ലാന്റിന് ആവശ്യമായി വരുന്ന തൊഴില്‍ശക്തിയില്‍ 40 ശതമാനവും സ്ത്രീകളായിരിക്കുമെന്നാണ് യമഹ അറിയിക്കുന്നത്. ഇന്ത്യന്‍ ഓട്ടോമൊബൈല്‍ ചരിത്രത്തിലിന്നോളം ഇത്രയധികം സ്ത്രീകളെ ഒരു കമ്പനിയും റിക്രൂട്ട് ചെയ്തിട്ടില്ല എന്നറിയുക.

Yamaha India new plant to have 2,600 women workforce

2600 സ്ത്രീ തൊഴിലാളികളെയായിരിക്കും യമഹ റിക്രൂട്ട് ചെയ്യുക എന്നാണറിയുന്നത്.

ഇന്ത്യയെ കേന്ദ്രീകരിച്ച് വന്‍ പദ്ധതികളാണ് യമഹയ്ക്കുള്ളത്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാവായ യമഹ മോട്ടോഴ്‌സ് ഇന്ത്യയില്‍ പക്ഷേ വളരെ പിന്നിലാണ്. ഈ നിലയില്‍ നിന്നുയരാന്‍ കഠിനാധ്വാനത്തിന് ഒരുങ്ങുകയാണ് കമ്പനി.

പുതിയ നിരവധി ലോഞ്ചുകള്‍ യമഹ പ്ലാന്‍ ചെയ്യുന്നുണ്ടെന്നറിയുന്നു. കൂടാതെ രാജ്യത്തെ ഡീലര്‍ഷിപ്പുകളുടെ എണ്ണത്തില്‍ വര്‍ധന വരുത്താനും കമ്പനിക്ക് പദ്ധതിയുണ്ട്.

2014 അവസാനമാകുമ്പോഴേക്കും ചെന്നൈ പ്ലാന്റിന്റെ പ്രവര്‍ത്തം തുടങ്ങാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കമ്പനി. സ്ത്രീ തൊഴിലാളികള്‍ക്ക് മികച്ച തൊഴില്‍ സാഹചര്യമാണ് യമഹ ഒരുക്കുന്നത്. പ്ലാന്റിനോടനുബന്ധിച്ച് ഡേ കെയര്‍ സെന്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട് യമഹ. പുതിയ പ്ലാന്റിലും ഇതു പ്രതീക്ഷിക്കാം. കൂടാതെ തൊഴിലാളികള്‍ക്ക് പ്രത്യേക ബസ്സ് സൗകര്യവും കമ്പനി ഏര്‍പ്പാടാക്കും.

വര്‍ഷത്തില്‍ 1.8 ദശലക്ഷം യൂണിറ്റ് വിറ്റഴിക്കുന്ന നിലയിലേക്ക് 2018ടെ വളരുവാനാണ് കമ്പനി പ്ലാന്‍ ചെയ്യുന്നത്. ഈ വര്‍ഷത്തിനുള്ളില്‍ 2600 സ്ത്രീ തൊഴിലാളികളെ റിക്രൂട്ട് ചെയ്യും.

വീഡിയോ: പ്രാന്തന്‍ മൈക്കിന്റെ വട്ടംതിരിച്ചിലുകള്‍

പ്രശസ്ത ഡ്രിഫ്റ്ററായ മൈക്ക് വിഡ്ഡറ്റ് 'പ്രാന്തന്‍ മൈക്ക്'എന്നാണ് അറിയപ്പെടുന്നത്. ഭ്രാന്തമായ ചക്രം തിരിക്കലുകളാണ് മൈക്കിനെ ആദ്യം കൂട്ടുകാര്‍ക്കിടയിലും പിന്നീട് ലോകത്തിനു മുമ്പിലും പ്രാന്തനാക്കി മാറ്റിയത്. വീഡിയോ കാണുക.
<center><iframe width="100%" height="450" src="//www.youtube.com/embed/il986P_ooEE" frameborder="0" allowfullscreen></iframe></center>

Most Read Articles

Malayalam
കൂടുതല്‍... #yamaha #യമഹ
English summary
Yamaha now aims for another industry first hiring 40 percent women workforce for their upcoming plant in Chennai.
Story first published: Tuesday, June 24, 2014, 17:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X