ചെന്നൈയില്‍ യമഹ ഫണ്‍ഡേ സംഘടിപ്പിക്കും
ഉപഭോക്താക്കളുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തുകയെന്ന ലക്ഷ്യവുമായി യമഹ നിരവധി പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു ഈയടുത്തകാലത്ത്. റോഡ് സുരക്ഷാ ബോധവല്‍ക്കരണവും മറ്റും ഇതില്‍പ്പെടുന്നു. ഇതിന്റെയെല്ലാം തുടര്‍ച്ചയായി ചെന്നൈയില്‍ 'ഫണ്‍-ഡേ' എന്ന പേരില്‍ പുതിയൊരു പരിപാടി സംഘടിപ്പിക്കുകയാണ് യമഹ ഇപ്പോള്‍.
ഏപ്രില്‍ 18നാണ് ഫണ്‍ഡേ സംഘടിപ്പിക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കാന്‍ എന്‍ട്രി ഫീസ് ഇല്ല. രാവിലെ പതിനൊന്നു മണിക്ക് തുടങ്ങുന്ന പരിപാടിയിലേക്ക് ആര്‍ക്കും കടന്നുചെല്ലാം.

ചെന്നൈയിലെ നന്ദനം വൈഎംസിഎയിലാണ് ഫണ്‍ഡേ സംഘടിപ്പിക്കുന്നത്.
ഉപഭോക്താക്കള്‍ക്കും ആരാധകര്‍ക്കും താല്‍പര്യം ജനിപ്പിക്കുന്ന പരിപാടികളാണ് ഫണ്‍ഡേയില്‍ സംഘടിപ്പിക്കുന്നത്. സൗജന്യ ബൈക്ക് ചെക്കപ്പ് ക്യാമ്പാണ് പിരിപാടികളിലെ പ്രധാനപ്പെട്ട ഒരൈറ്റം.
ബൈക്ക് സ്റ്റണ്ട് ഷോ, ടൂ വീലര്‍ റൈഡിങ് പഠനം തുടങ്ങിയ പരിപാടികളും ഫണ്‍ഡേയിലുണ്ടായിരിക്കും.


Click it and Unblock the Notifications