യമഹ ഇലക്ട്രിക് ബൈക്കുകള്‍ 2016ല്‍

By Santheep

പുതിയ കാലത്തിന്റെ ഇന്ധനത്തെ വരുതിയിലാക്കാനുള്ള നീക്കത്തില്‍ യമഹ ഇതാ ഇവിടെവരെ എത്തിയിരിക്കുന്നു. കുറെ നാളുകള്‍ക്കുമുമ്പ് ടോക്കിയോ മോട്ടോര്‍ ഷോയില്‍ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ കണ്‍സെപ്റ്റ് അവതരിപ്പിച്ചിരുന്നു. ഈ വാഹനത്തിന്റെ ഉല്‍പാദനരൂപം വിപണിയിലെത്തുന്ന വര്‍ഷം വെളിപ്പെടുത്തിയിരിക്കുകയാണ് കമ്പനി ഇപ്പോള്‍.

2016ലാണ് യമഹയുടെ ഇലക്ട്രിക് ബൈക്കുകള്‍ വിപണിയിലെത്തുക.|

ഡിസൈനിലും ഒരു 'ഭാവികാല' ലുക്ക് കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട് യമഹ. പിഇഡി1, പിഇഎസ്1 എന്നിങ്ങനെയാണ് ഈ കണ്‍സെപ്റ്റുകള്‍ക്ക് പേരു നല്‍കിയിരിക്കുന്നത്.

ഈ രണ്ടു വാഹനങ്ങളും ഇപ്പോള്‍ ടെസ്റ്റിംഗ് പ്രക്രിയയിലാണ്. ഏത് പരിതസ്ഥിതിയെയും നേരിടാന്‍ പ്രാപ്തിയുള്ളവയായിരിക്കണം ഈ ബൈക്കുകളെന്ന് യമഹ തീരുമാനിച്ചിരിക്കുന്നു. കടുത്ത ടെസ്റ്റുകളിലൂടെ വാഹനങ്ങളുടെ ബലവും ദൗര്‍ബല്യവും തിരിച്ചറിഞ്ഞ് കൂടുതല്‍ക്കൂടുതല്‍ സന്നാഹപ്പെടുത്തുകയാണ് യമഹ എന്‍ജിനീയര്‍മാര്‍.|

Yamaha

രണ്ടു വര്‍ഷത്തിനകം ഉല്‍പാദനമോഡലുകള്‍ തയ്യാറാകുമെന്നാണ് യമഹ കണക്കുകൂട്ടുന്നത്. ഈയിടെ യമഹ ലോഞ്ച് ചെയ്ത 3 വീല്‍ ബൈക്കിന്റെ ഡിസൈന്‍ സവിശേഷതകള്‍ പലതും ഈ ബൈക്കുകളിലുപയോഗിക്കുന്നുണ്ട്.

കുറെയേറെ സന്നാഹപ്പെട്ട ഒരു ഡര്‍ട്ട് ബൈക്കാണ് പിഇഡി1 എന്ന പേരില്‍ വികസിപ്പിക്കപ്പെടുന്നത്. മികച്ച ഓഫ്-റോഡിംഗ് ശേഷിയുള്ളതായിരിക്കും ഈ വാഹനം.

More from DriveSpark

Article Published On: Wednesday, April 23, 2014, 16:38 [IST]
English summary
Yamaha had earlier showcased their concept electric motorcycles. Yamaha had earlier showcased their concept electric motorcycles the PED1 and PES1.
കൂടുതല്‍... #yamaha #യമഹ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X