യമഹയുടെ സ്റ്റൈലന്‍ 125 സ്‌കൂട്ടര്‍ വരുന്നു

By Santheep

യമഹയില്‍ നിന്ന് പുതിയൊരു 125 സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണിയിലേക്ക് പുറപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്. മികവുറ്റ പെര്‍ഫോമന്‍സും അത്യാധുനികമായ സ്‌റ്റൈലും ഒത്തിണങ്ങുന്ന ഒരു ഉല്‍പന്നം വിപണിയിലെത്തിക്കുക എന്നതാണത്രെ ഇതിനു പിന്നിലുള്ള തിയറി. ഈ വാഹനത്തിന് മജെസ്റ്റി എസ് 125 എന്നാണ് പേരിട്ടിരിക്കുന്നത്.

ജൂണ്‍ മാസത്തില്‍ മജെസ്റ്റി എസ് വിപണിയിലെത്തുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ആണുങ്ങളെയും പെണ്ണുങ്ങളെയും ഒരുപോലെ കൈയിലെടുക്കാന്‍ കഴിയുന്ന ഒരു വാഹനമായിരിക്കണം ഇതെന്ന നിര്‍ബന്ധം യമഹയക്കുണ്ട്. 125സിസി സെഗ്മെന്റില്‍ ഇന്ന് ഹോണ്ട ആക്ടിവയടക്കമുള്ളവര്‍ മത്സരത്തിനുണ്ട്. ചെറിയതൊന്നും പോരാ അവിടേക്ക്.

Yamaha To Launch Majesty S 125 Scooter In June

ഇന്ന് ഇന്ത്യന്‍ വിപണിയിലുള്ള ഏതൊരു സ്‌കൂട്ടറിനെയും വെല്ലാന്‍ ശേഷിയുള്ള ഡിസൈന്‍ സൗന്ദര്യം മജെസ്റ്റിക്കുണ്ട്. വലിപ്പമേറിയ ഹെഡ്‌ലാമ്പുകള്‍ പുതിയ കാലത്തിന്റെ സ്‌കൂട്ടര്‍ ഡിസൈന്‍ ശൈലിയിലുള്ളതാണ്. ടെയ്ല്‍ ലൈമ്പുകള്‍ എല്‍ഇഡി ആയിരിക്കും.

125സിസി ശേഷിയുള്ള ഒരു 4 സ്‌ട്രോക്ക് എന്‍ജിനാണ് വാഹനത്തില്‍ ചേര്‍ക്കുക. 11.6 എന്‍എം ചക്രവീര്യമുല്‍പാദിപ്പിക്കുന്ന ഈ എന്‍ജിന്‍ 11.9 കുതിരശക്തിയും പുറത്തെടുക്കുന്നു.

മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളാണ് ചേര്‍ക്കുന്നത്. മുന്‍വശത്തെ സസ്‌പെന്‍ഷന്‍ ടെലിസ്‌കോപിക് ആയിരിക്കും. പിന്നില്‍ സ്വിംഗ്ആം സസ്‌പെന്‍ഷനും ചേര്‍ക്കും.

More from DriveSpark

Article Published On: Saturday, May 17, 2014, 15:22 [IST]
English summary
Japanese motorcycle manufacturer, Yamaha has christened their new scooter the Majesty S 125.
കൂടുതല്‍... #yamaha #യമഹ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X