പുതിയ യമഹ 2.0 എഫ്‌സെഡ്, എഫ്‌സെഡ് എസ് വിപണിയില്‍

Written By:

യമഹയുടെ 2.0 എഫ്‌സെഡ്, എഫ്‌സെഡ്-എസ് മോട്ടോര്‍സൈക്കിളുകള്‍ക്ക് പുതുക്കല്‍ ലഭിച്ചു. മുന്‍ പതിപ്പിനെ അപേക്ഷിച്ച് നിര്‍ണായകമായ മാറ്റങ്ങള്‍ പുതിയ പതിപ്പിനുണ്ട്. ഡിസൈനില്‍ തുടങ്ങി എന്‍ജിനടക്കമുള്ള സാങ്കേതികതകളില്‍ വരെ ചെല്ലുന്നതാണ് പുതിയ മാറ്റങ്ങള്‍.

യമഹ എഫ്‌സെഡിന്റെ 2014 മോഡല്‍ ദില്ലി എക്‌സ്‌ഷോരൂം നിരക്കു പ്രകാരം 76,250 രൂപ വിലയിലാണ് ലഭിക്കുക. എഫ്‌സെഡ് എസ് പതിപ്പിന് വില 78,250 രൂപയാണ്.

To Follow DriveSpark On Facebook, Click The Like Button

മുന്‍ പതിപ്പിനെക്കാള്‍ കുറഞ്ഞ എന്‍ജിന്‍ ശേഷിയാണ് പുതിയ പതിപ്പിന് നല്‍കിയിരിക്കുന്നത്. 150സിസി ശേഷിയുണ്ടായിരുന്നത് ഇപ്പോള്‍ 149സിസി-യായി കുറഞ്ഞിരിക്കുന്നു. അതെസമയം എന്‍ജിന്റെ പ്രകടനശേഷിയില്‍ കാര്യമായ കുറവൊന്നും വന്നിട്ടില്ല എന്നത് കാണാവുന്നതാണ്. 12.92 കുതിരശക്തിയാണ് എന്‍ജിന് ഇപ്പോഴുള്ളത്. ചക്രവീര്യം 12.8 എന്‍എം.

yamaha

ഇന്ധനക്ഷമതയില്‍ മികവേറ്റാന്‍ കഴിഞ്ഞതാണ് പുതിയ എന്‍ജിന്‍ പണിയുടെ ഫലമായുണ്ടായ അനുകൂലഫലം. മൈലേജ് 13 ശതമാനം കണ്ട് ഉയര്‍ത്തുവാന്‍ സാധിച്ചതായി യമഹ പറയുന്നു. കരിമ്പുക പുറന്തള്ളല്‍ 33 ശതമാനം കണ്ട് കുറഞ്ഞിട്ടുണ്ട്. മുന്‍ പതിപ്പിനെക്കാള്‍ ഭാരക്കുറവുണ്ട് 2.0 എഫ്‌സെഡ് റെയ്ഞ്ച് വാഹനങ്ങള്‍ക്ക് ഇപ്പോള്‍.

വാഹനങ്ങളെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് ഉടന്‍ പ്രതീക്ഷിക്കുക.

ഇന്നത്ത വീഡിയോ

അടിക്കാരന്‍ മൈക്കിന്റെ ട്രക്ക് പൈക്‌സ് പീക്ക് കീഴടക്കി

പൈക്‌സ് പീക്കില്‍ സാധാരണമായി മോട്ടോര്‍സൈക്കിളുകളും ഫോര്‍വീലറുകളും ഇലക്ട്രിക് വാഹനങ്ങളുമെല്ലാമാണ് പ്രകടനം നടത്താറുള്ളത്. അപൂര്‍വമായി മാത്രം ട്രക്കുകളും അങ്ങോട്ടെത്തുന്നു. സ്റ്റണ്ട് സ്‌പെഷ്യലിസ്റ്റും ഹോളിവുഡ് അടിക്കാരനുമായ മൈക്ക് റിയാന്‍ തന്റെ ട്രക്കുമായി പൈക്‌സ് പീക്കിലെത്തി അസാധ്യ പ്രകടനം കാഴ്ച വെച്ചു. 8.3 ലിറ്റര്‍ ശേഷിയുള്ള ഒരു സൂപ്പര്‍ചാര്‍ജ്ഡ് മെഷീനുമായാണ് മൈക്ക് പൈക്‌സ് പീക്ക് കീഴടക്കിയത്.

<iframe width="600" height="450" src="//www.youtube.com/embed/pwE54Yvqahg?rel=0" frameborder="0" allowfullscreen></iframe>
കൂടുതല്‍... #yamaha #യമഹ
English summary
Yamaha India has given its street friendly motorcycle the FZ and FZ-S a much awaited facelift.
Story first published: Tuesday, July 1, 2014, 12:45 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark