യമഹ 30 ലക്ഷം എന്‍ജിന്‍ നിര്‍മിച്ചു
യമഹ മോട്ടോര്‍ കമ്പനി വിപണിയിലിന്നുവരെ മുപ്പതുലക്ഷം ഓട്ടോമൊബൈല്‍ എന്‍ജിനുകള്‍ ഉല്‍പാദിപ്പിച്ച് പുറത്തിറക്കിയതിന്റെ ആഘോഷങ്ങളിലാണ്.
ജപ്പാനിലെ ഇവാത മെയിനില്‍ സ്ഥിതി ചെയ്യുന്ന ഫാക്ടറില്‍ വെച്ചാണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. സീനിയര്‍ മാനേജിങ് എക്‌സിക്യുട്ടീവ് ഓഫീസര്‍ തകാക്കി കിമുറ ആഘോഷപരിപാടികളില്‍ തൊഴിലാളികള്‍ക്കൊപ്പം ചേര്‍ന്നു.

1964ലാണ് യമഹ ഓട്ടോമൊബൈല്‍ എന്‍ജിനുകളുണ്ടാക്കാന്‍ തുടങ്ങിയത്. ടൊയോട്ട മോട്ടോര്‍ കോര്‍പറേഷനുമായി ചേര്‍ന്നായിരുന്നു എന്‍ജിന്‍ നിര്‍മാണം. നിലവില്‍ ടൊയോട്ടയുമായുള്ള സഹകരണം ഇല്ല. വിവിധ കാര്‍ നിര്‍മാതാക്കള്‍ക്കു വേണ്ടി എന്‍ജിനുകള്‍ വികസിപ്പിച്ചെടുക്കലും ഉല്‍പാദിപ്പിക്കലുമൊക്കെയാണ് ഇപ്പോള്‍ യമഹയുടെ പ്രര്‍ത്തനമേഖല.
മോട്ടോര്‍സൈക്കിള്‍ എന്‍ജിന്‍ നിര്‍മാണത്തിലാണ് യമഹയുടെ വൈദഗ്ധ്യം ഏറെ പ്രകീര്‍ത്തിക്കപ്പെട്ടിട്ടുള്ളത്. ഭാരക്കുറവുള്ളതും പ്രകടനക്ഷമതയുള്ളതുമായ ഹോണ്ട എന്‍ജിനുകള്‍ പരക്കെ അംഗീകാരം നേടിയിരിക്കുന്നു.
ലക്‌സസ് സൂപ്പര്‍കാറായ എല്‍എഫ്-ക്കുവേണ്ടിയുള്ള ഒരു വി10 എന്‍ജിന്‍ നിര്‍മിക്കുന്നതില്‍ യമഹ പങ്കാളിയായിരുന്നു. നിലവില്‍ ലക്‌സസ് ഐഎസ്, ജിഎസ് മോഡലുകള്‍ക്കും ടെയോട്ട ക്രൗണ്‍ മോഡലിനും വേണ്ടിയുള്ള എന്‍ജിനുകള്‍ യമഹയാണ് നിര്‍മിച്ചു നല്‍കുന്നത്.


Click it and Unblock the Notifications








