യമഹ ആര്‍25 ഇന്ത്യയിലേക്ക് വിയറ്റ്‌നാമിനു ശേഷം

By Santheep

ഇന്ത്യന്‍ ബൈക്ക് പ്രണയികള്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന വാഹനങ്ങളിലൊന്നാണ് യമഹ ആര്‍25. ഇന്തോനീഷ്യയിലാണ് ഈ വാഹനം ആദ്യമെത്തിയത്. ലോഞ്ച് ചെയ്ത് ആദ്യത്തെ 25 മണിക്കൂറിനുള്ളില്‍ മുവ്വായിരത്തിലധികം ബുക്കുങ്ങുകലാണ് യമഹ ആര്‍25ന് ഇന്തോനീഷ്യയില്‍ ലഭിച്ചത്.

ഇന്ത്യയിലേക്കുള്ള വരവ് അധികം താമസിയാതെ തന്നെ നടക്കുമെന്നാണ് അറിയുന്നത്. പുതിയ വാര്‍ത്തകള്‍ പറയുന്നത് ആര്‍25 വിയറ്റ്‌നാമില്‍ ലോഞ്ച് ചെയ്യാന്‍ പോകുന്നതിനെക്കുറിച്ചാണ്. വിയറ്റ്‌നാമിലേക്ക് ഈ വാഹനം കയറ്റി അയയ്ക്കുകയാണ് യമഹ ചെയ്യുന്നത്.

ഇന്ത്യയില്‍ ആര്‍25ന്റെ ലോഞ്ച് ഇത്രയധികം വൈകുന്നതെന്താണെന്നുള്ള ചോദ്യമാണ് ആര്‍25 ആരാധകരുടെയും ഉള്ളില്‍ ഇപ്പോഴുള്ളത്. യമഹയില്‍ നിന്ന് ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും വരുന്നില്ല എന്നതും ആരാധകരെ ആകാംക്ഷയില്‍ നിറുത്തുന്നു.

Yamaha R25 Reaches Vietnam Before India

ഇന്ത്യയില്‍ ആര്‍25 മോഡലിന്റെ കാര്യത്തില്‍ ചില വ്യത്യസ്തമായ ചില തീരുമാനങ്ങള്‍ യമഹയ്ക്കുണ്ടെന്നും അതാണ് ഈ വൈകലിന് കാരണമെന്നും കേള്‍ക്കുന്നുണ്ട്. ഇന്ത്യയില്‍ ആര്‍25ന് ഒരു 250സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ ഘടിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം. ഇത് വിപണിയില്‍ മത്സരക്ഷമമായ വിലയില്‍ നിലയുറപ്പിക്കാന്‍ യമഹയെ സഹായിക്കും.

നിലവില്‍ ആര്‍25ല്‍ 249 സിസി ശേഷിയുള്ള ഒരു ലിക്യുഡ് കൂള്‍ഡ് എന്‍ജിനാണുള്ളത്. 36 കുതിരശക്തിയും 22.1 എന്‍എം ചക്രവീര്യവും ഉല്‍പാദിപ്പിക്കുന്നു ഈ എന്‍ജിന്‍.

Article Published On: Saturday, August 16, 2014, 18:29 [IST]
English summary
The Yamaha R25 is among the most anticipated motorcycle launches in India.
കൂടുതല്‍... #yamaha #യമഹ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X