യമഹ ആര്‍25ന് 25 മണിക്കൂറില്‍ 2800 ബുക്കിങ്
ഇന്തോനീഷ്യയില്‍ മെയ് 20ന് ലോഞ്ച് ചെയ്ത യമഹ ആര്‍25 ബൈക്കിന് വന്‍ വരവേല്‍പെന്ന് റിപ്പോര്‍ട്ട്. ലോഞ്ചിനു ശേഷം 25 മണിക്കൂര്‍ നേരത്തേക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് അനുവദിച്ചിരുന്നു യമഹ. ഈ സമയത്തിനുള്ളില്‍ യമഹ ആര്‍25-ന് 2,800 ബുക്കിംഗ് ലഭിച്ചതായി കമ്പനി അവകാശപ്പെടുന്നു.
ഓണ്‍ലൈന്‍ ബുക്കിംഗ് കുറച്ചു മണിക്കൂറുകളില്‍ മാത്രമാണ് അനുവദിച്ചത്. ഇനി ബൈക്ക് ബുക്കു ചെയ്യാനാഗ്രഹിക്കുന്നവര്‍ യമഹയുടെ അംഗീകൃത ഡീലര്‍മാരുമായി ബന്ധപ്പെടണമെന്നാണ് കമ്പനി അറിയിക്കുന്നത്.

ആദ്യ വര്‍ഷത്തില്‍ വെറും 12,000 യൂണിറ്റ് ആര്‍25 ബൈക്കുകള്‍ വിറ്റാല്‍ മതിയെന്നാണ് യമഹയുടെ തീരുമാനം. നിലവിലെ ബുക്കിംഗി നിരക്കുകള്‍ പരിഗണിക്കുമ്പോള്‍ അടുത്ത മൂന്നു മാസത്തിനകം ഇത്രയും ബൈക്കുകള്‍ വിറ്റഴിക്കാന്‍ യമഹയ്ക്ക് സാധിച്ചേക്കും.
യമഹ വെസെഡ് എഫ് ആര്‍25 വിപണിയിലെത്തിയത് 53 മില്യണ്‍ റുപിയ വിലയിലാണ്. ഇത് ഇന്ത്യന്‍ രീപയിലേക്കു മാറ്റിയാല്‍ 2.7 ലക്ഷം എന്നു കിട്ടും. പുതുതായി വികസിപ്പിച്ചെടുത്ത 250സിസി എന്‍ജിനാണ് വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്.
പുതിയ 8 വാല്‍വ് പാരലല്‍ ട്വിന്‍ എന്‍ജിന്‍ 360 പിഎസ് കരുത്ത് 12,000 ആര്‍പിഎമ്മില്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. 10,000 ആര്‍പിഎമ്മില്‍ 22.1 എന്‍എം ചക്രവീര്യവും എന്‍ജിന്‍ പുറത്തെടുക്കുന്നു. 6 സ്പീഡ് ഗിയര്‍ബോക്‌സാണ് വാഹനത്തിലുള്ളത്.
2,090 മില്ലിമീറ്റര്‍ നീളവും 720 മില്ലിമീറ്റര്‍ വീതിയും 1,135 മില്ലിമീറ്റര്‍ ഉയരവുമുണ്ട് വാഹനത്തിന്. ഇന്ധനടാങ്കിന്റെ ശേഷി 14.3 ലിറ്ററാണ്. ഭാരം 166 കിലോഗ്രാം. ഈ വാഹനം ഇന്ത്യയിലേക്ക് 2016 തുടക്കത്തില്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








