യമഹ റേയുടെ 125സിസി പതിപ്പ് സെപ്തംബറില്‍
യമഹ റേ 125സിസി വേരിന്റ് വരുന്ന സെപ്തംബറില്‍ വിപണി പിടിക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ 113സിസി ശേഷിയുള്ള എന്‍ജിന്‍ ഘടിപ്പിച്ചാണ് വാഹനം വിപണിയിലെത്തുന്നത്.
റേയുടെ സ്‌പോര്‍ടി സ്‌റ്റൈലിംഗില്‍ വരുന്ന റേ സെഡ് പതിപ്പിന് സമാനമായ ശൈലിയിലായിരിക്കും 125സിസി എന്‍ജിന്‍ ഘടിപ്പിച്ച റേ വരിക എന്നാണറിയുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗികമായ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.

സ്‌കൂട്ടര്‍ വിപണിയില്‍, 110സിസി സെഗ്മെന്റിലെ താരമായ ഹോണ്ട ആക്ടിവയ്ക്ക് ഒരു 125 സിസി എന്‍ജിന്‍ പതിപ്പ് ഇക്കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കപ്പെട്ടിരുന്നു.
ഉയര്‍ന്ന ശേഷിയുള്ള ഒരു സ്‌കൂട്ടര്‍ യമഹയില്‍ നിന്ന് വിപണിയിലെത്തുമെന്ന് ഞങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സ്‌കൂട്ടറിന് 150സിസി എന്‍ജിനാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ വരുമെന്ന് പ്രതീക്ഷിക്കുന്ന പതിപ്പുമായി ഇതിനെ കൂട്ടിക്കുഴയ്‌ക്കേണ്ടതില്ല.
ആക്ടിവയുടെ 125 സിസി എന്‍ജിന്‍ പതിപ്പിന് ഒരു മികച്ച എതിരാളിയായി മാറും റേയുടെ 125 സിസി എന്‍ജിന്‍ പതിപ്പെന്നാണ് പ്രതീക്ഷിക്കുന്നത്.
യമഹ റേ 125സിസി പതിപ്പില്‍ ഡിസ്‌ക് ബ്രേക്കുകളുണ്ടായിരിക്കുമെന്നുറപ്പിക്കാം.


Click it and Unblock the Notifications








