യമഹ 30,000 രൂപയുടെ ബൈക്ക് നിര്‍മിക്കുന്നു

By Santheep

ഇന്ത്യന്‍ വിപണിക്കും സമാനമായ മറ്റു വിപണികള്‍ക്കുമായി ചെലവു കുറഞ്ഞ ഒരു ബൈക്ക് നിര്‍മിക്കാന്‍ യമഹ പദ്ധതിയിടുന്നതായി കുറച്ചു മാസങ്ങള്‍ക്കു മുമ്പ് ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് പദ്ധതിക്ക് ആശയപരമായ രൂപം കൃത്യമായിരുന്നില്ല. ഇപ്പോള്‍ കമ്പനി കാര്യത്തില്‍ കുറെക്കൂടി വ്യക്തത കൈവരിച്ചിരിക്കുന്നതായി മനസ്സിലാക്കാന്‍ കഴിയുന്നു. 500 അമേരിക്കന്‍ ഡോളര്‍, അഥവാ 30,000 ഇന്ത്യന്‍ രൂപ വിലയുള്ള ബൈക്കാണ് യമഹ നിര്‍മിക്കുക. രാജ്യത്തിന്റെ വോള്യം വിപണിയെ ലാക്കാക്കിയുള്ള നീക്കമാണിത്.

അതെസമയം ഈ ബൈക്കിന്റെ ഉല്‍പാദനരൂപം എന്നു പുറത്തിറങ്ങുമെന്നതു സംബന്ധിച്ച് ഇപ്പോഴും വ്യക്തതയൊന്നുമില്ല. ലക്ഷ്യം 500 ഡോളര്‍ വിലയുള്ള ബൈക്ക് നിര്‍മിക്കലാണെങ്കിലും ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം പുറത്തുവരുന്ന ഉല്‍പന്നം മുന്‍നിശ്ചയിച്ച വിലയില്‍ തന്നെ വില്‍ക്കാവുന്ന വിധത്തിലുള്ളതാകുമോ എന്ന കാര്യത്തിലും തങ്ങള്‍ക്ക് ഉറപ്പു പറയാനാവില്ലെന്നാണ് യമഹ പറയുന്നത്. ഉല്‍പന്നത്തിന്റെ ഗുണനിലവാരത്തില്‍ ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചയ്ക്ക് തങ്ങള്‍ തയ്യാവില്ലെന്നും യമഹ മോട്ടോര്‍ ഇന്ത്യയുടെ ഗവേഷണകാര്യങ്ങളുടെ ചുമതലയുള്ള തോഷികാസു കോബയാഷി പറയുന്നു.

വിദേശവിപണികള്‍ കൂടി ലാക്കാക്കുന്നുണ്ടോ എന്ന കാര്യത്തില്‍ യമഹ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെങ്കിലും രാജ്യത്തെ വിപണിയില്‍ എത്രമാത്രം വിറ്റുപോകുന്നു എന്നതിനെ ആശ്രയിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും എന്നുതന്നെയാണ് പ്രതീക്ഷിക്കേണ്ടത്.

എന്തുതന്നെയായാലും വാഹനത്തിന്റെ ഗവേഷണ പ്രവര്‍ത്തനങ്ങളും ഉല്‍പാദനവും ആദ്യത്തെ വിപണിയും ഇന്ത്യ തന്നെയായിരിക്കുമെന്ന് യമഹ ഉറപ്പുനല്‍കുന്നു.

വിലക്കുറവുള്ള വാഹനം എന്ന സങ്കല്‍പം ഇന്ത്യയില്‍ പ്രവര്‍ത്തിക്കില്ല എന്നതിനുദാഹരണമായി ടാറ്റ നാനോ കാര്‍ നമുക്കു മുമ്പിലുണ്ട്. ലിറ്ററിന് നൂറു കിലോമീറ്റര്‍ മൈലേജെന്ന വാഗ്ദാനവുമായി വന്ന ബൈക്ക് വിപണിയില്‍ വമ്പന്‍ പരാജയമായ ചരിത്രവുമുണ്ട്. ഇതില്‍ നിന്നെല്ലാം പാഠമുള്‍ക്കൊണ്ടായിരിക്കും യമഹയുടെ നീക്കം. വിലക്കുറവുള്ള ബൈക്ക് എന്നതായിരിക്കില്ല, മറിച്ച് ഗുണനിലവാരം നിലനിര്‍ത്തിക്കൊണ്ട് പരമാവധി ഉല്‍പാദനച്ചെലവ് കുറയ്ക്കുക എന്നതായിരിക്കും യമഹയുടെ മന്ത്രം.

ഇന്നത്തെ വീഡിയോ
കരുണ്‍ ചന്ദോക്ക് ഗുഡ്‌വുഡ് ഫെസ്റ്റിവല്‍ ഓഫ് സ്പീഡില്‍

ഗുഡ്‌വുഡ് ഫെസ്റ്റിവല്‍ ഓഫ് സ്പീഡില്‍ ഡ്രൈവ് ചെയ്യുന്ന ചുരുക്കം ഇന്ത്യക്കാരിലൊരാളായി മാറും കരുണ്‍ ചന്ദോക്ക്. 1996ല്‍ ഫോര്‍മുല വണ്‍ ടൈറ്റില്‍ നേടിയ ഡിമോണ്‍ ഹില്‍സിന്റെ കാറിലായിരിക്കും കരുണ്‍ ചന്ദോക്കിന്റെ സഞ്ചാരം. താഴെ കരുണ്‍ ചന്ദോക്ക് ഡ്രൈവ് ചെയ്യുന്നതിന്റെ ഒരു ടീസര്‍ വീഡിയോ കാണാം.

<iframe width="600" height="450" src="//www.youtube.com/embed/-40Px3Yy8eE?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

More from DriveSpark

Article Published On: Wednesday, July 2, 2014, 13:34 [IST]
English summary
Yamaha is working on a project to create a low-cost motorcycle for the Indian market that will sell at around USD 500.
കൂടുതല്‍... #yamaha #യമഹ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X