ഈ ബൈക്കുകള്‍ ഇന്ത്യയിലെത്തിയെങ്കില്‍ തകര്‍ത്തേനെ!
ബൈക്കുകളുടെ കച്ചവടം പന പോലെ വളരുന്നുണ്ട്. 100 മുതല്‍ ആയിരം വരെ സിസി ശേഷിയുള്ള ബൈക്കുകള്‍ വിപണിയിലുണ്ട്. ലിറ്റര്‍ ക്ലാസ് സെഗ്മെന്റ് ഈയിടെയാണ് വളര്‍ന്നു തുടങ്ങിയത്. വില്‍പനയ്ക്ക് യാതൊരു കുറവുമില്ല എന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. ഇവയൊക്കെ ഓടിക്കാന്‍ പറ്റിയ റോഡുകള്‍ നമുക്കുണ്ടോ എന്നതാണ് ഒന്നാമത്തെ അത്ഭുതം.
നൂറ്റമ്പത് കുതിരശക്തിയും കൊണ്ട് എന്ത് ചെയ്യാനാണ് എന്നാലോചിക്കുന്ന പ്രായോഗികവാദികള്‍ ക്വാര്‍ട്ടര്‍ ലിറ്റര്‍ ബൈക്കുകളെ ആശ്രയിക്കുന്നു. നമ്മുടെ റോഡുകളില്‍ ആസ്വദിച്ച് ഓടിക്കാവുന്ന കിടിലം സാധനങ്ങള്‍ ഇന്ന് വിപണിയിലെത്തിക്കൊണ്ടിരിക്കുന്നു.
എങ്കിലും, ചില വിദേശവിപണികളില്‍ വിറ്റഴിക്കുന്ന ചില മോഡലുകള്‍ നമ്മെ ഹഠാദാകര്‍ഷിക്കാന്‍ ഇടയുണ്ട്. ഇവ ഇന്ത്യയിലെത്തിയിരുന്നെങ്കില്‍ എന്ന് നമ്മള്‍ ആലോചിച്ചു പോകും. ഇങ്ങനെയുള്ള പത്ത് ബൈക്കുകളെ പരിചയപ്പെടുത്തുകയാണ് താഴെ.

01. ഹോണ്ട സിആര്‍എഫ്250എല്‍
ഹോണ്ടയുടെ സിആര്‍എഫ്250എല്‍ ബൈക്ക് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ പ്രേമികളെ ആകര്‍ഷിക്കാന്‍ ശേഷിയുള്ള ഒന്നാണ്. 249സിസി, ഫോര്‍ സ്‌ട്രോക്ക്, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് വാഹനത്തിലുള്ളത്.

02. എപ്രിലിയ ആര്‍എസ്വി4 125 റിപ്ലിക
കാഴ്ചയില്‍ ഒരു കുടുലന്‍ റേസ് ബൈക്കിന്റെ സ്റ്റൈലുണ്ട് ഈ വാഹനത്തിന്. എന്നാല്‍, ദൈനംദിന ഉപയോഗത്തിന് മികച്ച വാഹനം കൂടിയാണിത്.

03. മാഡാസ്സ്
ചൈനയില്‍ നിന്നുള്ള ഈ മൊപെഡ് സ്റ്റൈലിഷാണ്. നമ്മുടെ നിരത്തുകള്‍ക്ക് ഏറെ യോജിച്ചതും. 49 സിസിയിയും 125 സിസിയിലും ഈ മൊപെഡ് വിപണിയിലെത്തുന്നുണ്ട്. ടൂ സ്‌ട്രോക്ക് എന്‍ജിനുകളാണിവ എന്നതു മാത്രമാണ് ഒരു പോരായ്മ.

04. യമഹ ടിമാക്‌സ്
പതിയെയാണെങ്കിലും പെര്‍ഫോമന്‍സ് സ്‌കൂട്ടറുകള്‍ക്ക് ഒരു വിപണി രൂപപ്പെട്ടു വരുന്നുണ്ട് ഇന്ത്യയില്‍. ഒരു ലിക്വിഡ് കൂള്‍ഡ്, പാരലല്‍ ട്വിന്‍ എന്‍ജിനാണ് ഈ സ്‌കൂട്ടറിലുള്ളത്. 45 കുതിരശഖ്തി ഉല്‍പാദിപ്പിക്കുന്നു ഈ എന്‍ജിന്‍.

05. യമഹ വൈഎസ്എഫ് ആര്‍6
599സിസി ശേഷിയുള്ള ഒരെന്‍ജിനാണ് ഈ ബൈക്കിലുള്ളത്. കരുത്തിന്റെയും പ്രകടനശേഷിയുടെയും കാര്യത്തില്‍ ആര്‍1-നെക്കാള്‍ ഉപയോഗപ്രദമാണ് ഈ ബൈക്ക് ഇന്ത്യയില്‍ എന്നു പറയാം.

06. ഹോണ്ട സിബിആര്‍ 600 ആര്‍ആര്‍
യമഹ ആര്‍6ന്റെ എതിരാളിയായിട്ടാണ് സിബിആര്‍ 600 ആര്‍ആര്‍ വിപണിയില്‍ നില്‍ക്കുന്നത്. ഇന്ത്യയിലെത്തിയാല്‍ വിജയിക്കാന്‍ സാധ്യതയുള്ള ഒരു മോഡലാണിതും. മോട്ടോജിപി സാങ്കേതികതയുടെ ഉപയോഗം ഈ ബൈക്കിനെ മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാക്കുന്നുണ്ട്. 99.1 കുതിരശക്തി.

07. എംവി അഗുസ്റ്റ എഫ്3
മധ്യനിരയില്‍ വരുന്ന ഈ പെര്‍ഫോമന്‍സ് ബൈക്കിന് 798സിസി ശേഷിയുള്ള എന്‍ജിനാണ് ഘടിപ്പിച്ചിരിക്കുന്നത്. ഈ ലിക്വിഡ് കൂള്‍ഡ്, 3 സിലിണ്ടര്‍ എന്‍ജിന്‍ 148 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു.

08. കാവസാക്കി കെഎല്‍ആര്‍650
1987 മുതല്‍ ഉല്‍പാദനത്തിലുള്ള ബൈക്കാണിത്. ബൈക്കര്‍മാര്‍ക്കിടയില്‍ ഒരു ലജന്‍ഡായി മാറാന്‍ ഈ ബൈക്കിന് സാധിച്ചിട്ടുണ്ട്. 651 സിസി ശേഷിയുള്ള എന്‍ജിനാണ് ഇതിലുള്ളത്. 36 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു.

09. കെടിഎം ഡ്യൂക്ക് 690
ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ പ്രണയികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബൈക്കുകളിലൊന്നാണിത്. 690സിസി ശേഷിയുള്ള എന്‍ജിനാണ് ഡ്യൂക്ക് 690യിലുള്ളത്. 69.1 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു ഇവന്‍.

10. റോയല്‍ എന്‍ഫീല്‍ഡ് ട്രയല്‍സ് ബൈക്ക്
യൂറോപ്യന്‍ വിപണിയിലേക്ക് ഈ വാഹനം കയറ്റി അയയ്ക്കുന്നത് ഇന്ത്യയില്‍ നിന്നാണ്. ഇന്ത്യയില്‍ ഈ ബൈക്ക് അധികം താമസിക്കാതെ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്.


Click it and Unblock the Notifications








