മോഡിഫൈഡ് ബൈക്കുകളുടെയും കലാകാരന്മാരുടെയും ബൈക്കുല്‍സവം
മോട്ടോര്‍സൈക്കിളുകളുടെ ഉത്സവകാലം വന്നെത്തിയിരിക്കുന്നു ഇന്ത്യയില്‍. കാറുകള്‍ക്ക് കാര്യമായ വില്‍പനയില്ലാതെ നിര്‍മാതാക്കള്‍ ബുദ്ധിമുട്ടുമ്പോഴും ബൈക്ക് വില്‍പന മുമ്പോട്ട് കുതിക്കുകയാണ്. വിദേശികളും സ്വദേശികളുമായ നിരവധി കമ്പനികള്‍ ഇന്ത്യയില്‍ മോട്ടോര്‍സൈക്കിളുകളിറക്കാന്‍ വലിയ ഉത്സാഹം കാണിക്കുന്നതിന് കാരണവും ഇതാണ്.
നിര്‍മാതാക്കള്‍ പുറത്തിറക്കുന്ന സ്റ്റാന്‍ഡേഡ് ബൈക്കുകള്‍ക്ക് മാത്രമല്ല, മോഡിഫൈഡ് ബൈക്കുകള്‍ക്കും രാജ്യത്ത് വലിയ പ്രിയമുണ്ട്. ഇത്തരം ബൈക്കുകളുടെ ഒരു വന്‍ മാമാങ്കം നടക്കാന്‍ പോകുകയാണ് രാജ്യത്ത്. ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലാണ് ഈ ബൈക്കുല്‍സവം നടക്കുന്നത്. ഇന്ത്യ ഹോട്ട് റോഡ് ഫെസ്റ്റിവല്‍ എന്നാണിതിന് പേര്.

ജൂലൈ 25നും 26നും ഇടയിലായിട്ടാണ് ഇന്ത്യ ഹോട്ട് റോഡ് ബൈക്കുല്‍സവം നടക്കുക. രാജ്യത്തെമ്പാടു നിന്നുമുള്ള ബൈക്ക് മോഡിഫിക്കേഷന്‍ കലാകാരന്മാര്‍ ഈ പരിപാടിയിലേക്ക് തങ്ങളുടെ പുതിയ പണികളുമായി വന്നെത്തും.
കസ്റ്റമൈസ് ചെയ്യപ്പെട്ട കാറുകളെയും ഈ പരിപാടിയില്‍ കാണാന്‍ കഴിയും. എങ്കിലും ബൈക്കുകള്‍ക്കാണ് പ്രാധാന്യം.


Click it and Unblock the Notifications








