ടിവിഎസ് ഫീനിക്‌സ് 2015 പതിപ്പ് വിപണിയില്‍
ടിവിഎസ് ഫീനിക്‌സ് 125 ബൈക്കിന്റെ 2015 പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. നിരവധി സൗന്ദര്യപരമായ മാറ്റങ്ങളും അധിക ഫീച്ചറുകളും ചേര്‍ത്താണ് പുതിയ ഫീനിക്‌സ് വിപണി പിടിക്കുന്നത്. രണ്ട് വേരിയന്റുകളില്‍ ബൈക്ക് ലഭിക്കും.
2015 ഫീനിക്‌സിനെ കൂടുതലറിയാം താഴെ താളുകളില്‍.

ടാങ്ക് സ്‌കൂപ്പ്
മികച്ച എയ്‌റോഡൈനമിക് സവിശേഷതകള്‍ വാഹനത്തില്‍ കൊണ്ടുവരാന്‍ ഡിസൈനര്‍മാര്‍ ശ്രദ്ധ വെച്ചിട്ടുണ്ട്. ആകര്‍ഷകമായി ഡിസൈന്‍ ചെയ്ത ടാങ്ക് സ്‌കൂപ്പുകളാണ് ഫീനിക്‌സിന് ഘടിപ്പിച്ചിരിക്കുന്നത്.

പ്രീമിയം 3ഡി ലോഗോ
പ്രീമിയം നിലവാരത്തിലുള്ള ഒരു 3ഡി ലോഗോ ചേര്‍ത്തിട്ടുണ്ട് ബൈക്കില്‍.

ലൊക്കേറ്റര്‍ കീ
തിരക്കേറിയ പാര്‍ക്കിങ് ലോട്ടുകളിലും മറ്റും സ്വന്തം ബൈക്ക് തിരിച്ചറിയാന്‍ സഹായകമാകുന്ന വെഹിക്കിള്‍ ലൊക്കേറ്റര്‍ സംവിധാനത്തോടു കൂടിയ കീയാണ് ഫീനിക്‌സിനുള്ളത്.

മറ്റ് ഫീച്ചറുകള്‍
ബോഡി നിറത്തിലുള്ള പില്യണ്‍ ഗ്രാബ് റെയില്‍, ഹെഡ്‌ലാമ്പിനുള്ളില്‍ എല്‍ഇഡി പൈലറ്റ് ലാമ്പ്, ട്യൂബ്‌ലെസ് ടയറുകള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ടാക്കോമീറ്റര്‍, ഹസാഡ് ലാമ്പുകള്‍ എ്‌നീ സംവിധാനങ്ങള്‍ വാഹനത്തിലുണ്ട്.

ഇക്കോത്രസ്റ്റ് എന്‍ജിന്‍
കുറഞ്ഞ ഇന്ധനച്ചെലവില്‍ പരമാവധി കരുത്ത് പുറത്തെടുക്കാന്‍ കഴിയുന്ന വിധത്തില്‍ ട്യൂണ്‍ ചെയ്യപ്പെട്ട 125സിസി ശേഷിയുള്ള ഇക്കോത്രസ്റ്റ് എന്‍ജിനാണ് ടിവിഎസ്സിലുള്ളത്. 11 പിഎസ് കരുത്ത് ഉല്‍പാദിപ്പിക്കാന്‍ ഈ എന്‍ജിന്‍ സാധിക്കുന്നു. ലിറ്ററിന് 67 കിലോമീറ്ററാണ് ടിവിഎസ് അവകാശപ്പെടുന്ന മൈലേജ്.

സസ്‌പെന്‍ഷന്‍
ഇന്ത്യന്‍ റോഡുകളെ പ്രത്യേകം മുന്നില്‍കണ്ട് നിര്‍മിച്ച മോണോട്യൂബ് ഇന്‍വര്‍ടഡ് ഗാസ് ഫില്‍ഡ് സസ്‌പെന്‍ഷനാണ് ഫീനിക്‌സിലുള്ളത്.

റോട്ടോ പെറ്റല്‍ ഡിസ്‌ക് ബ്രേക്കുകള്‍
മികച്ച ബ്രേക്കിങ് ഉറപ്പാക്കുന്ന ഡിസ്‌ക് ബ്രേക്കുകളും വാഹനത്തോടു ചേര്‍ത്തിരിക്കുന്നു. 12 ലിറ്ററാണ് ഫീനിക്‌സിന്റെ ഇന്ധനടാങ്ക് ശേഷി. റിസര്‍വ് 2 ലിറ്റര്‍.

നിറങ്ങള്‍
ക്രിംസണ്‍ ബ്ലാക്ക്, ബ്ലാക്ക് മാജിക്, മിഡ്‌നൈറ്റ് ബ്ലാക്ക്, റെഡ് ഹോട്ട്, ചെറി വൈറ്റ്, വൈറ്റ് നൈറ്റ് എന്നീ നിറങ്ങളില്‍ ടിവിഎസ് ഫീനിക്‌സ് വിപണിയില്‍ ലഭ്യമാണ്.

അളവുതൂക്കങ്ങള്‍
1985 മില്ലിമീറ്റര്‍ നീളമുണ്ട് ഫീനിക്‌സിന്. ആകെ ഉയരം 1065 മില്ലിമീറ്റര്‍. 740 മില്ലിമീറ്ററാണ് മൊത്തം വീതി. ഡ്രം ബ്രേക്ക് സംവിധാനം ഘടിപ്പിച്ച ഫീനിക്‌സിന് 114 കിലോഗ്രാമാണ് ഭാരം. ഡിസ്‌ക് ബ്രേക്ക് പതിപ്പിന് 116 കിലോഗ്രാം ഭാരമുണ്ട്. ഗ്രൗണ്ട് ക്ലിയറന്‍സ് 165 മില്ലിമീറ്റര്‍.

വിലകള്‍
ടിവിഎസ് ഫീനിക്‌സ് ഡ്രം ബ്രേക്ക് പതിപ്പിന് 55825 രൂപയാണ് കൊച്ചി എക്‌സ്‌ഷോറൂം വില. ഡിസ്‌ക് ബ്രേക്ക് പതിപ്പിന് 57925 രൂപ വരും.


Click it and Unblock the Notifications








