42 ഡുക്കാട്ടി സ്‌ക്രാമ്പ്‌ലറുകള്‍ ഇന്ത്യയിലെത്തി
ഡുക്കാട്ടി സ്‌ക്രാമ്പ്‌ലര്‍ ബൈക്കിന്റെ ലോഞ്ച് അടുത്തു കൊണ്ടിരിക്കുകയാണ്. ഈ മാസം അവസാനത്തില്‍ തന്നെ ഇത് സംഭവിക്കുമെന്നാണ് കരുതുന്നത്. ഏപ്രില്‍ മാസത്തില്‍ തന്നെ ഈ ബൈക്കിന്റെ ബുക്കിങ് തുടങ്ങിയിരുന്നു.
ഇതിനകം തന്നെ 42 ഡുക്കാട്ടി ബൈക്കുകള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തതായാണ് ലഭ്യമായ വിവരങ്ങള്‍ പറുയുന്നത്.
2 ലക്ഷം രൂപ അഡ്വാന്‍സായി നല്‍കി വാഹനം ബുക്ക് ചെയ്യാവുന്നതാണ്. 6.4 ലക്ഷത്തിനും 7.5 ലക്ഷത്തിനും ഇടയിലാണ് ഡുക്കാട്ടി സ്‌ക്രാമ്പ്‌ലര്‍ ബൈക്കുകളുടെ വില. രാജ്യത്ത് ലഭ്യമായ ഏറ്റവും വിലക്കുറവുള്ള ഡുക്കാട്ടിയായിരിക്കും സ്‌ക്രാമ്പ്‌ലര്‍.
നാല് സ്‌റ്റൈല്‍ ഓപ്ഷനുകളില്‍ ഡുകാട്ടി സ്‌ക്രാമ്പ്‌ലര്‍ ലഭിക്കുന്നുണ്ട് വിപണിയില്‍. ഐക്കണ്‍, അര്‍ബന്‍, എന്‍ഡ്യൂറോ, ക്ലാസിക്, ഫുള്‍ ത്രോട്ടില്‍ എന്നിങ്ങനെ. ഇവയെല്ലാം ഇന്ത്യയില്‍ ലഭിക്കുമെന്ന് കരുതാവുന്നവുന്നതാണ്.

803 സിസി ശേഷിയുള്ള എന്‍ജിനാണ് സ്‌ക്രാമ്പ്‌ലറില്‍ ചേര്‍ത്തിട്ടുള്ളത്. 75 കുതിരശക്തിയും 68 എന്‍എം ചക്രവീര്യവും പകരുന്നു ഈ എന്‍ജിന്‍.
അത്യാധുനികമായ സന്നാഹങ്ങളോടെ എത്തുന്ന ഒരു റിട്രോ സ്‌റ്റൈല്‍ ബൈക്കാണ് ഡുകാട്ടി സ്‌ക്രാമ്പ്‌ലര്‍. എല്‍ഇഡി ലൈറ്റ് ഗൈഡ്, എല്‍ഇഡി റിയര്‍ ലൈറ്റ്, ഡിഫ്യൂഷന്‍ ലൈറ്റോടു കൂടിയ എല്‍ഇഡി റിയര്‍ ലൈറ്റ്, യുഎസ്ബി സോക്കറ്റോടു കൂടിയ അണ്ടര്‍ സീറ്റ് സ്‌റ്റോറേജ് തുടങ്ങിയ ഫീച്ചറുകള്‍ ഈ ബൈക്കിന്റെ പ്രത്യേകതയാണ്. എല്ലാ പതിപ്പുകളിലും എബിഎസ് സുരക്ഷാ സംവിധാനം ഉണ്ടായിരിക്കും.
വാഹനത്തിന്റെ റിട്രോ ഫീല്‍ വര്‍ധിപ്പിക്കുന്ന ഘടകമാണ് അലൂമിനിയത്തിന്റെ വ്യാപകമായ ഉപയോഗം. നേരത്തെ വിവരിച്ച വിവിധ സ്റ്റൈല്‍ ഓപ്ഷനുകളില്‍ നല്‍കിയിട്ടുള്ള വര്‍ണപദ്ധതികള്‍ പഴമയുടെ ഫീല്‍ നന്നായി കൊണ്ടു വരാന്‍ ശേഷിയുള്ളവയാണ്. വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പാണ് ഇതോടൊപ്പം പറയേണ്ട മറ്റൊരു കാര്യം.


Click it and Unblock the Notifications








