ബജാജ് ചേതക് വീണ്ടും വിപണിയിലേക്ക്
ഇന്ത്യയുടെ പ്രമുഖ ഇരുചക്രവാഹന നിര്‍മാതാക്കളിലൊരാളായ ബജാജ് തങ്ങളുടെ ചേതക് മോഡലിനെ പുനരവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഒരുകാലത്ത് ഇന്ത്യന്‍ വിപണിയില്‍ വളരെ ജനകീയമായ മോഡലായിരുന്നു ചേതക് സ്‌കൂട്ടര്‍.
മോട്ടോര്‍സൈക്കിള്‍ നിര്‍മാണത്തിലേക്ക് പ്രത്യേക ശ്രദ്ധ പതിപ്പിക്കാനായി സ്‌കൂട്ടര്‍ വിപണിയില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു ബജാജ്. മാറിവന്ന വിപണിസാഹചര്യത്തില്‍ സ്‌കൂട്ടറുകള്‍ക്ക് ഡിമാന്‍ഡ് കൂടി വരുന്നത് മനസ്സിലാക്കിയാണ് ബജാജ് തിരിച്ചുവരവിനൊരുങ്ങുന്നത്.

ക്ലാസിക് വെസ്പയുടെ ഡിസൈന്‍ ഭാഷയിലാണ് ചേതക് സ്‌കൂട്ടര്‍ പിറന്നു വീണത്. ഇന്ത്യയിലെ ഇടത്തരക്കാരുടെ ഗൃഹാതുരത്വത്തിന്റെ ഭാഗമാണ് ഈ സ്‌കൂട്ടര്‍ ഇന്ന്. നൊസ്റ്റാള്‍ജിയയുടെ കൂടി പിന്‍ബലം വിപണിയില്‍ ചേതക്കിന് ലഭിക്കും.
ആധുനികമായ ഡിസൈന്‍ സവിശേഷതകള്‍ കൂടി ചേര്‍ത്ത് ചേതക് വിപണിയിലെത്തുന്നത് കാത്തിരിക്കാന്‍ ഒരു വലിയ വിഭാഗം ഉപഭോക്താക്കള്‍ ഉണ്ടാകുമെന്നതില്‍ തര്‍ക്കമില്ല.


Click it and Unblock the Notifications








