ബജാജ് മാസത്തിൽ 15,000 അവൻജർ വിൽക്കും
ബജാജ് ഓട്ടോ മാസത്തിൽ 15,000 അവൻജർ ക്രൂയിസറുകൾ വിറ്റഴിക്കാൻ ലക്ഷ്യമിടുന്നു. ഈയിടെയാണ് അവെൻജറിന് ഒരു പുതുക്കൽ ലഭിച്ചത്.
മൂന്ന് അവെൻജർ മോഡലുകളാണ് ഇന്ത്യൻ വിപണിയിലുള്ളത്. അവെൻജർ സ്ട്രീറ്റ് 150, അവെൻജർ ക്രൂയിസ് 220, അവെൻജർ സ്ട്രീറ്റ് 220 എന്നിവ.

ഡിവൈൻ ബ്ലാക്ക് എന്ന ഒറ്റ നിറത്തിൽ മാത്രമേ പുതിയ അവെൻഡർ ലഭിക്കൂ. സ്പോക്ക് വീലുകളാണ് അവെൻജറിൽ ചേർത്തിരിക്കുന്നത്. ദീർഘയാത്രകൾക്കും ഓഫ് റോഡിങ്ങിനും ഇവ മികച്ചതാണ്. കൂടാതെ വാഹനത്തിന് ഒരൽപം ക്ലാസിക് ഭംഗി നൽകാനും ഇതിന് സാധിക്കും.
219.9സിസി ശേഷിയുള്ള സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എൻജിനാണ് അവൻജർ 220യിലുള്ളത്. 18.7 കുതിരശക്തി ഉൾപാദിപ്പിക്കാൻ ഈ എൻജിന് സാധിക്കും. 17.5 എൻഎം ടോർക്കും ഈ എൻജിൻ ഉൽപാദിപ്പിക്കും. എൻജിനോടൊപ്പം ഒരു 5 സ്പീഡ് മാന്വൽ ഗിയർബോക്സും ഘടിപ്പിച്ചിരിക്കുന്നു. ലിറ്ററിന് 30 മുതൽ 35 കിലോമീറ്റർ വരെ മൈലേജ് ലഭിക്കും.


Click it and Unblock the Notifications








