പുതിയ ബജാജ് അവെൻജർ 200 ഈ വർഷം അവസാനം
തങ്ങളുടെ ബൈക്ക് മോഡലുകളെ പുതുക്കുന്ന തിരക്കുകളിലാണ് ബജാജിപ്പോൾ. ഹീറോ അടക്കമുള്ള എതിരാളികളിൽ നിന്ന് കടുത്ത വെല്ലുവിളിയാണ് ബജാജ് നേരിട്ടുകൊണ്ടിരിക്കുന്നത്. ദീർഘകാലമായി പുതുക്കലുകളൊന്നും ലഭിക്കാതിരിക്കുന്ന അവെൻജർ ക്രൂയിസർ മോഡലിന് ഒരു കനപ്പെട്ട പുതുക്കൽ തന്നെ നൽകുവാനുള്ള പരിപാടിയിലാണ് ബജാജിപ്പോൾ.
പുതിയ എൻജിൻ ഘടിപ്പിച്ചായിരിക്കും അവെൻജർ എത്തുക. നിലവിൽ ഉപയോഗിക്കുന്നത് 220സിസി ശേഷിയുള്ള സിംഗിൾ സിലിണ്ടർ എൻജിനാണ്. ഇത് എടുത്തുമാറ്റും.

കെടിഎമ്മിൽ നിന്നും കടംകൊണ്ട 200സിസി ലിക്യുഡ് കൂൾഡ് സിംഗിൾ എൻജിനായിരിക്കും ഈ വാഹനത്തിൽ ചേർക്കുക എന്നറിയുന്നു. 23.5 കുതിരശക്തി ഉൽപാദിപ്പിക്കാൻ ഈ എൻജിന് സാധിക്കും. ടോർക്ക് 19 എൻഎം. ഗിയർബോക്സ്: 6 സ്പീഡ്.
പൾസർ എൻഎസ്200 പതിപ്പിലും ഇതേ എൻജിൻ തന്നെയാണ് ഉപയോഗിക്കുന്നത്.


Click it and Unblock the Notifications








