ബജാജ് സിടി100 ബൈക്കില്‍ എന്തെല്ലാം?
ലോകത്തിലെ ഏറ്റവും വലിയ ബൈക്ക് വിപണികളിലൊന്നാണ് ഇന്ത്യ. വന്‍ പ്രകടനശേഷിയൊന്നും ഇല്ലാത്ത, മികച്ച മൈലേജുള്ള ബൈക്കുകള്‍ക്ക് എന്നും ഇന്ത്യയില്‍ ഡിമാന്‍ഡുണ്ട്. ഇന്ന് ലിറ്റര്‍ ക്ലാസ് ബൈക്കുകളൊക്കെ അരങ്ങിലെത്തിത്തുടങ്ങിയിട്ടും കമ്യൂട്ടര്‍ ബൈക്കുകളുടെ ഡിമാന്‍ഡ് ഒട്ടും കുറഞ്ഞിട്ടില്ല.
ബജാജിന്റെ കമ്യൂട്ടര്‍ ബൈക്കുകളുടെ നിരയിലേക്ക് പുതിയൊരു ബൈക്കു കൂടി വന്നെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്ത സിടി100 ബൈക്കാണിത്. ഈ വാഹനത്തെ അടുത്തറിയാം താഴെ താളുകളില്‍.

താളുകളിലൂടെ നീങ്ങുക

സിടി100 ബൈക്കിന് രണ്ട് വേരിയന്റുകളാണ് ഉള്ളത്. ഇവയിലൊന്ന് സ്‌പോക് വീല്‍ പതിപ്പാണ്. വില 36,828 രൂപ. മറ്റൊന്ന് അലോയ് വീല്‍ പതിപ്പാണ്. വില 39,912 രൂപ.

രണ്ട് നിറങ്ങളില്‍ ബൈക്ക് ലഭിക്കും. എബോയ് ബ്ലാക്ക്, ഇലക്ട്രോണ്‍ ബ്ലൂ.

ട്രെന്‍ഡിയായ ഡികാലുകള്‍ പതിച്ചാണ് സിടി100 വിപണി പിടിക്കുന്നത്.

99.27സിസി ശേഷിയുള്ള ഒരു സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഈ ബൈക്കില്‍ ഘടിപ്പിച്ചിട്ടുള്ളത്. 8.08 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ ഈ എന്‍ജിന് സാധിക്കും. 8.05 എന്‍എം ആണ് ചക്രവീര്യം. മൈലേജ് 89.5 കി്‌ലോമീറ്റര്‍.

സ്‌പോക് വീലുകളിലും അലോയ് വീലുകളിലും വാഹനം ലഭിക്കുമെന്ന് പറഞ്ഞല്ലോ? 17 ഇഞ്ച് അലോയ് വീലുകളാണ് സിടി100ല്‍ ഉള്ളത്. ഡിസ്‌ക് ബ്രേക്ക് ഇല്ല. 110 എംഎം ഡ്രം ബ്രേക്കുകളാണ് വാഹനത്തില്‍ ചേര്‍ത്തിരിക്കുന്നത്.

പിന്‍വശത്ത് കോയില്‍ സ്പ്രിങ്ങോടു കൂടിയ ഹൈഡ്രോളിക് ഷോക് അബ്‌സോര്‍ബര്‍ ഘടിപ്പിച്ചിരിക്കുന്നു. മുന്‍വശത്ത് ടെലിസ്‌കോപിക് ഹൈഡ്രോളിക് സസ്‌പെന്‍ഷനാണ് ഉള്ളത്.

മികച്ച സീറ്റിങ് പൊസിഷനാണ് വാഹനത്തിനുള്ളതെന്ന് നിര്‍മാതാക്കള്‍ പറയുന്നു. ഒരല്‍പം ഉയര്‍ന്ന പൊസിഷനിലാണ് ഹാന്‍ഡില്‍ ബാറുകളുള്ളത്.

എച്ച്എഫ് ഡോണ്‍, ഹിറോ എഡ്ഡ്എഫ് ഡീലക്‌സ്, ടിവിഎസ് സ്റ്റാര്‍ സ്‌പോര്‍ട് എന്നീ എതിരാളികളാണ് വിപണിയില്‍ സിടി100-ന് ഉള്ളത്.


Click it and Unblock the Notifications








