96.9 കിലോമീറ്റര്‍ മൈലേജുള്ള പ്ലാറ്റിന വിപണിയില്‍!

Written By:

ബജാജ് പ്ലാറ്റിന ഇഎസ്സിന്റെ പുതുക്കിയ പതിപ്പ് വിപണിയിലെത്തി. പുതിയ എന്‍ജിനടക്കം ഗൗരവപ്പെട്ട മാറ്റങ്ങളുമായാണ് ഈ ബൈക്ക് വിപണിയിലെത്തുന്നത്. അത്ഭുതപ്പെടുത്തുന്ന മൈലേജ് നിരക്കാണ് ഈ വാഹനത്തിന്മേല്‍ ബജാജ് വാഗ്ദാനം ചെയ്യുന്നത്.

കൂടുതലറിയാം താളുകളില്‍.

To Follow DriveSpark On Facebook, Click The Like Button
96.9 കിലോമീറ്റര്‍ മൈലേജുള്ള പ്ലാറ്റിന വിപണിയില്‍!

ചിത്രങ്ങളിലൂടെ നീങ്ങുക.

ബജാജ് പ്ലാറ്റിന ഇഎസ് വില

ബജാജ് പ്ലാറ്റിന ഇഎസ് വില

ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 44,507 രൂപയാണ് ബജാജ് പ്ലാറ്റിന ഇഎസ്സിനു വില.

ബജാജ് പ്ലാറ്റിന ഇഎസ് എന്‍ജിന്‍

ബജാജ് പ്ലാറ്റിന ഇഎസ് എന്‍ജിന്‍

102സിസി ശേഷിയുള്ള ഡിടിഎസ്-ഐ എന്‍ജിനാണ് ബജാജ് പ്ലാറ്റിനയ്ക്കുള്ളത്. 8.08 കുതിരശക്തിയാണ് ഈ എന്‍ജിന്‍ ഉല്‍പാദിപ്പിക്കുക. പരമാവധി ചക്രവീര്യം 12.75 എന്‍എം. എന്‍ജിന്‍ കരുത്ത് ചക്രങ്ങളിലെത്തിക്കുന്നത് 4 സ്പീഡ് ഗിയര്‍ബോക്‌സാണ്.

ഇന്ധനക്ഷമത

ഇന്ധനക്ഷമത

ബജാജ് അവകാശപ്പെടുന്നതു പ്രകാരം ലിറ്ററിന് 96.9 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നുണ്ട് പുതിയ ബജാജ് പ്ലാറ്റിന ഇഎസ്. 11.5 ലിറ്ററിന്റെ ഇന്ധനടാങ്ക് നിറച്ചാല്‍ ഏതാണ്ട് 1,114 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാം.

ഡിസൈന്‍

ഡിസൈന്‍

വളരെ ലളിതമായ ഡിസൈന്‍ ശൈലിയാണ് പിന്തുടര്‍ന്നിരിക്കുന്നത്. കുറഞ്ഞ ചെലവില്‍ കൂടുതല്‍ ദൂരം സഞ്ചരിക്കുക എന്ന ആവശ്യത്തെ നിറവേറ്റുവാനാണ് ബജാജ് ശ്രമിച്ചിരിക്കുന്നത്.

ഫീച്ചറുകള്‍

ഫീച്ചറുകള്‍

സെഗ്മെന്റില്‍ ഏറ്റവും വീതിയുള്ള ടയറുകള്‍ തങ്ങളുടേതാണെന്ന് ബജാജ് അവകാശപ്പെടുന്നു. ഇലക്ട്രിക് സ്റ്റാര്‍ട്ട്, നീളമുള്ള സീറ്റ്, അലോയ് വീലുകള്‍ തുടങ്ങിയ ഫീച്ചറുകള്‍ ചേര്‍ത്തിരിക്കുന്നു. അലോയ് വീലുകളാണ് ബൈക്കിനുള്ളത്. മികച്ച ഗ്രൗണ്ട് ക്ലിയറന്‍സ് പ്രദാനം ചെയ്യുന്നു. എബണി ബ്ലാക്ക്, ഇലക്ട്രോണ്‍ ബ്ലൂ, കാന്‍ഡി റെഡ് എന്നീ നിറങ്ങളില്‍ ബൈക്ക് ലഭിക്കും.

കൂടുതല്‍... #bajaj #new launch
English summary
Bajaj Platina ES Launched, Price, Specs, Features and More.
Story first published: Tuesday, January 27, 2015, 18:17 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark