ബജാജ് പള്‍സര്‍ 150എഎസ്, 200എഎസ് മോഡലുകള്‍ ലോഞ്ച് ചെയ്തു
ബജാജ് പള്‍സര്‍ 150എഎസ്, 200 എഎസ് മോഡലുകള്‍ വിപണിയിലെത്തി. പുതിയ തലമുറ പള്‍സര്‍ റെയ്ഞ്ച് മോഡലുകളില്‍ പെട്ടവയാണ് ഈ ബൈക്കുകള്‍. കുറെ നാളുകളായി ഈ ബൈക്കുകളുടെ ടെസ്റ്റ് വിവിധ നഗരങ്ങളില്‍ നടന്നു വരികയായിരുന്നു.
ക്വാര്‍ട്ടര്‍ ഫെയറിങ് ചേര്‍ത്ത മോഡലാണ് പള്‍സര്‍ 150എഎസ്. 149.5 സിസി ശേഷിയുള്ള ഈ ഫോര്‍ സ്‌ട്രോക്ക്, എര്‍ കൂള്‍ഡ് എന്‍ജിന്‍ 9,000 ആര്‍പിഎമ്മില്‍ 16.8 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു.

സിംഗിള്‍ ഡിസ്‌ക് ബ്രേക്കാണ് മുന്‍വീലില്‍ ചേര്‍ത്തിരിക്കുന്നത്. പിന്‍വീലില്‍ ഡ്രം ബ്രേക്ക് ഘടിപ്പിച്ചിരിക്കുന്നു. ബ്ലൂ, ബ്ലാക്ക്. റെഡ് നിറങ്ങളില്‍ ഈ ബൈക്ക് ലഭിക്കും. എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 79,000 രൂപയാണ് പള്‍സര്‍150എഎസ് മോഡലിന് വില.
ബജാജ് പള്‍സര്‍ 200എഎസ് ആണ് വിപണി പിടിച്ച മറ്റൊരു ബൈക്ക്. പള്‍സര്‍ 200എന്‍എശ്‌സില്‍ ഉപയോഗിക്കുന്ന അതേ എന്‍ജിനാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്. കാഴ്ചയില്‍ പള്‍സര്‍ 150എഎസ്സില്‍ നിന്ന് വലിയ മാറ്റമൊന്നും ഇല്ല.
23.2 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ ശേഷിയുണ്ട് 200എഎസ്സിന്റെ ഫോര്‍ സ്‌ട്രോക്ക്, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിന്. എന്‍ജിന്‍ ശേഷി 199.5സിസി.


Click it and Unblock the Notifications








