ബജാജ്‌ പള്‍സര്‍ 150എന്‍എസ്‌ ജൂണില്‍ വിപണി പിടിക്കും

Written By:

ബജാജ്‌ പള്‍സര്‍ 150എന്‍എസ്സിന്റെ ലോഞ്ച്‌ ജൂണ്‍ മാസത്തില്‍ നടക്കുമെന്ന്‌ വിവരം ലഭിച്ചു. പുതിയ പള്‍സര്‍ റെയ്‌ഞ്ച്‌ മോഡലുകളില്‍ രണ്ടെണ്ണം കഴിഞ്ഞ ദിവസങ്ങളില്‍ വിപണി പിടിച്ചിരുന്നു.

ഡിസൈന്‍ ശൈലിയില്‍ ബജാജ്‌ പള്‍സര്‍ 200എന്‍എസ്സിനെ പിന്തുടരുകയാണ്‌ ഈ നേക്കഡ്‌ ബൈക്ക്‌ മോഡല്‍ ചെയ്യുന്നത്‌.

എന്‍ജിന്‍: 149.5സിസി,സിഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ്‌ പള്‍സര്‍ 150എന്‍എസ്സില്‍ ഘടിപ്പിച്ചിരിക്കുന്നത്‌. 16.3 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ ഈ എന്‍ജിന്‌ സാധിക്കും. 13 എന്‍എം ചക്രവീര്യവും ഈ എന്‍ജിന്‍ ഉല്‍പാദിപ്പിക്കുന്നു. 5 സ്‌പീഡ്‌ ഗിയര്‍ബോക്‌സാണ്‌ എന്‍ജിന്‍ കരുത്ത്‌ ചക്രങ്ങളിലെത്തിക്കുക.

ഈ ബൈക്കിന്റെ ഫെയേഡ്‌ പതിപ്പ്‌ വിപണിയിലത്താനുള്ള സാധ്യത വളരെ കുറവാണ്‌. എന്നാല്‍, ഇക്കാര്യത്തില്‍ ബജാജിന്റെ നീക്കം എന്താവുമെന്ന്‌ പറയാറായിട്ടില്ല.

യമഹ എഫ്‌സെഡ്‌, സുസൂക്കി ജിക്‌സര്‍ എന്നീ മോഡലുകളാണ്‌ നിലവില്‍ പള്‍സര്‍ 15ദഎന്‍എസ്സിന്‌ എതിരാളികളായിട്ടുള്ളത്‌. ഇവരെക്കാള്‍ മത്സരക്ഷമമായ വിലയില്‍ ബജാജിന്‌ വാഹനം വിപണിയിലെത്തിക്കാന്‍ കഴിയും എന്നാണ്‌ കരുതേണ്ടത്‌.

Cars താരതമ്യപ്പെടുത്തൂ

ഹ്യൂണ്ടായ് 4എസ് ഫ്ലൂയിഡിക് വെർണ
ഹ്യൂണ്ടായ് 4എസ് ഫ്ലൂയിഡിക് വെർണ വേരിയന്റ്‌ തെരഞ്ഞെടുക്കൂ
-- താരതമ്യത്തിന് കാര്‍ തെരഞ്ഞെടുക്കൂ --
കൂടുതല്‍... #bajaj #auto news
English summary
Bajaj Pulsar 150NS India Launch Most Likely By June.
Please Wait while comments are loading...

Latest Photos