ബജാജ് പൾസർ 200എൻഎസ് പുതുക്കുന്നു
പൾസർ 200എൻഎസ് മോഡലിനെ പുതുക്കാൻ ബജാജ് തയ്യാറെടുക്കുന്നു. അടുത്തവർഷം ജൂൺ മാസത്തോടെ പുതിയ പൾസർ 200 നേക്കഡ് സ്പോർട് വിപണി പിടിക്കുമെന്നാണ് ഇപ്പോളറിയാൻ കഴിയുന്നത്.
2012ലാണ് പൾസർ 200 നേക്കഡ് സ്പോർട് ഇന്ത്യൻ വിപണി പിടിക്കുന്നത്. 199.5സിസി ശേഷിയുള്ള എന്‍ജിനാണ് പള്‍സര്‍ 200എന്‍എസ് പേറുന്നത്.
23.5 പിഎസ് കരുത്തുണ്ട് 200 നേക്കഡ് സ്‌പോര്‍ടിന്റെ എന്‍ജിന്. 18.3 എന്‍എം എന്ന മികച്ച ടോര്‍ക്ക്‌നിലയും ബൈക്കിനുണ്ട്. കെടിഎം ഡ്യൂക്ക് 200ല്‍ നിന്നെടുത്താണ് ഈ എന്ജിന്.



Click it and Unblock the Notifications








