ബജാജ് പള്‍സര്‍ ആര്‍എസ് 200 മാര്‍ച്ച് 26ന് വിപണിയിലേക്ക്!
ബജാജ് പള്‍സര്‍ ആര്‍എസ് 200 ബൈക്ക് മാര്‍ച്ച് 26ന് ലോഞ്ച് ചെയ്യും. കഴിഞ്ഞ ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ ബജാജ് പ്രദര്‍ശിപ്പിച്ചിരുന്ന ബൈക്കുകളിലൊന്നാണിത്.
ബൈക്കിന്റെ ടീസര്‍ ചിത്രങ്ങളും വീഡിയോയുമെല്ലാം ഇതിവകം തന്നെ പുറത്തു വന്നിട്ടുണ്ട്. പൂര്‍ണമായും ഫെയറിങ് ഘടിപ്പിച്ചിട്ടുള്ള ഈ വാഹനം വിപണിയില്‍ മികച്ച നിലയില്‍ സ്വീകരിക്കപ്പെടുമെന്നു തന്നെയാണ് വിപണി നിരീക്ഷകര്‍ കരുതുന്നത്.
പള്‍സര്‍ 200 എന്‍എസ്സില്‍ ഉപയോഗിക്കുന്ന അതേ എന്‍ജിന്‍ തന്നെയാണ് ആര്‍എസ് 200 മോഡലിലും ഉപയോഗിക്കുക. എന്‍ജിന് കുറെക്കൂടി കരുത്തേറ്റാനുള്ള പണികള്‍ ബജാജ് എന്‍ജിനീയര്‍മാര്‍ ചെയ്തിട്ടുള്ളതായി അറിയുന്നു.|

- എന്‍ജിന്‍ ശേഷി: 199.5 സിസി
- കുതിരശക്തി: 24.04
- ചക്രവീര്യം (ടോര്‍ക്ക്): 18.6 എന്‍എം
- ഗിയര്‍ബോക്‌സ്: 6 സ്പീഡ്
- സുരക്ഷാ സന്നാഹം: എബിഎസ്


Click it and Unblock the Notifications








