പള്‍സര്‍ 200 ആര്‍എസ് ലോഞ്ച് അടുത്തു

Written By:

ബജാജ് പള്‍സര്‍ ആര്‍എസ് മോഡലിന്റെ വരവ് കാത്തിരിക്കുകയാണ് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ പ്രണയികള്‍. ബജാജ് ഓട്ടോയുടെ ഫേസ്ബുക്ക് ഫാന്‍പേജില്‍ വന്ന പുതിയ പോസ്റ്റ്, ഈ വാഹനത്തിന്റെ ലോഞ്ച് അടുത്തു എന്നറിയിക്കുന്നു.

അതെസമയം എന്നായിരിക്കും ലോഞ്ച് നടക്കുക എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.

കെടിഎം എന്‍ജിന്‍ ഘടിപ്പിച്ച് പള്‍സര്‍ 200 എന്‍എസ് നിരത്തിലിറങ്ങിയിട്ട് ഏറെ നാളായി. ഇതൊരു നേക്കഡ് ബൈക്കാണ്. പുതിയതായി എത്താനിരിക്കുന്ന 200 ആര്‍എസ് മോഡല്‍, 200 നേക്കഡില്‍ നിന്ന് കാര്യമായി വ്യത്യാസപ്പെടുന്നത് ഫെയറിങ്ങിന്റെ സാന്നിധ്യം മൂലമാണ്.

To Follow DriveSpark On Facebook, Click The Like Button
Bajaj Pulsar RS 200 Launching Soon In India

കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയില്‍ ഈ വാഹനം അവതരിപ്പിച്ചിരുന്നു ബജാജ്. അന്ന് കേട്ടിരുന്നത് 'പള്‍സര്‍ 200 എസ്എസ്' എന്ന പേരാണ്. എന്നാല്‍ ഈ പേരായിരിക്കില്ല വിപണിയില്‍ ഉപയോഗിക്കുക എന്ന് ഇപ്പോള്‍ വ്യക്തമായിരിക്കയാണ്.

നേക്കഡ് പതിപ്പിനെക്കാള്‍ കൂടിയ എന്‍ജിന്‍ കരുത്ത് ഫെയേഡ് പതിപ്പിനുണ്ടായിരിക്കും എന്നാണ് പ്രതീക്ഷിക്കേണ്ടത്. വിലയില്‍ നേക്കഡ് പതിപ്പിനെക്കാള്‍ 30,000 രൂപയോളം വര്‍ധനയും പ്രതീക്ഷിക്കാം.

കൂടുതല്‍... #bajaj pulsar rs 200 #bajaj pulsar #bajaj
English summary
Bajaj Pulsar RS 200 Launching Soon In India.
Story first published: Tuesday, March 17, 2015, 17:57 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark