പുതിയ നിറങ്ങളിൽ ബജാജ് പൾസർ 200

By Santheep

ബജാജ് പൾസർ 200 മോഡലിന് പുതിയ നിറങ്ങൾ നൽകാൻ പദ്ധതിയുണ്ടെന്ന് വാർത്തകൾ. നിലവിൽ പൂർണമായും ഫെയറിങ് ചേർത്ത പൾസർ 200 മോഡലിന് രണ്ട് കളർ വേരിയന്റുകളാണുള്ളത്. മഞ്ഞയിലും ചുവപ്പിലും ആകർഷകമായ ഗ്രാഫിക് പണികളോടെ ഇവ വരുന്നു.

ഇനി വരാനുള്ള നിറങ്ങളിലൊന്ന് കറുപ്പിൽ സ്വർണ നിറത്തിൽ ഗ്രാഫിക് പണികളുള്ള മോഡലാണെന്ന് അറിയുന്നു. മറ്റൊന്ന് നീല നിറത്തിൽ വെള്ള നിറത്തിലുള്ള ഗ്രാഫിക് ജോലികൾ ചെയ്തതാണ്.

തുടക്കത്തിൽ ഈ പുതിയ നിറങ്ങൾ എബിഎസ് ഘടിപ്പിച്ച പതിപ്പിനൊപ്പം മാത്രമേ ലഭിക്കുകയുള്ളൂ. എബിഎസ് ഇല്ലാത്ത പതിപ്പുമുണ്ട് പൾസർ 200ന്.

പുതിയ നിറങ്ങളിൽ ബജാജ് പൾസർ 200

199സിസി ശേഷിയുള്ള സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എൻജിനാണ് ഈ വാഹനത്തിലുള്ളത്. 24.15 കുതിരശക്തി ഉൽപാദിപ്പിക്കാൻ ഈ എൻജിന് സാധിക്കുന്നു. ടോർക്ക് 18.6 എൻഎം. 6 സ്പീഡ് ഗിയർബോക്സാണ് എൻജിനോടു ചേർത്തിരിക്കുന്നത്.

പൾസർ 200 ഫെയേഡ് മോഡലിന്റെ എബിഎസ് ഇല്ലാത്ത പതിപ്പിന് 1,18,500 രൂപയാണ് എക്സ്ഷോറൂം വില. എബിഎസ് ചേർത്ത പതിപ്പിന് 1,30,268 രൂപയാണ് വില.

More from DriveSpark

Article Published On: Wednesday, July 22, 2015, 12:27 [IST]
English summary
Bajaj Pulsar RS200 Could Be Offered In Two New Colours Soon..
കൂടുതല്‍... #bajaj auto
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X