ബജാജ് പൾസർ ആർഎസ്200 ഡിമോൺ ബ്ലാക്ക് നിറത്തിൽ
പൂർണമായും ഫെയറിങ് ഘടിപ്പിച്ച ബജാജിന്റെ ആദ്യ വാഹനമാണ് പൾസർ ആർഎസ്200. ഇന്ന് ഇന്ത്യയിൽ ബജാജിന്റെ പ്രമുഖ മോഡലുകളിലൊന്നാണിത്. അന്തർദ്ദേശീയ വിപണികളിലേക്കും ഈ വാഹനം കൊണ്ടുപോകാനുള്ള പദ്ധതിയുണ്ട് ബജാജിന്. പുതിയ വാർത്തകൾ പറയുന്നത് പൾസർ 200 എൻഎസ് മോഡലിൽ ഒരു പുതിയ നിറം കൂട്ടിച്ചേർത്തതിനെക്കുറിച്ചാണ്.
ഡിമോൺ ബ്ലാക്ക് നിറമാണ് പുതുതായി ചേർത്തിട്ടുള്ളത്. ബ്ലാക്ക്, റെഡ് എന്നീ നിറങ്ങളുടെ കോമ്പിനേഷനാണിത്.

ഇതോടെ ബജാജ് പൾസർ ആർഎസ്200 മോഡലിന് മൂന്ന് നിറങ്ങളായി. നേരത്തെ യെല്ലോ, റെഡ് എന്നീ നിറങ്ങളുമായിട്ടാണ് വാഹനം വിപണിയിൽ ലോഞ്ച് ചെയ്തത്.
199.5സിസി ശേഷിയുള്ള സിംഗിൾ സിലിണ്ടർ എൻജിനാണ് ഈ വാഹനത്തിലുള്ളത്. 24.15 കുതിരശക്തി ഉൽപാദിപ്പിക്കാൻ ഈ എൻജിന് സാധിക്കുന്നു. 18.6 എൻഎം ടോർക്ക്. ഒരു 6 സ്പീഡ് ഗിയർബോക്സാണ് എൻജിനോടൊപ്പം ചേർത്തിട്ടുള്ളത്.
പൾസർ ആർഎസ്200-ന് എബിഎസ് ചേർത്തതും അല്ലാത്തതുമായ പതിപ്പുകളുണ്ട്. എബിഎസ് ചേർത്ത പതിപ്പിന് 1,30,268 രൂപയാണ് ഷോറൂം വില. എബിഎസ് ചേർക്കാത്ത പതിപ്പിന് 1,18,500 രൂപയും വിലവരും.


Click it and Unblock the Notifications








