ബുള്ളറ്റിന്റെ ശബ്ദം കൂട്ടിയവര്‍ക്ക് പണി വരുന്നു!

Written By:

നിരത്തിലൂടെ ഠമാര്‍ പഠാര്‍ എന്ന് പാഞ്ഞുപോകുന്ന വാഹനത്തെയാണ് നമ്മള്‍ ബുള്ളറ്റ് എന്നു വിളിക്കുന്നത്. ഈ ശബ്ദം ഇന്ത്യാക്കാരന്റെ ഹൃദയത്തില്‍ പതിഞ്ഞു പോയ ഒന്നാണ്.

പക്ഷേ, ന്യൂജന്‍ പിള്ളാര് റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ വാങ്ങി എക്‌സോസ്റ്റ് സിസ്റ്റത്തില്‍ മാറ്റങ്ങള്‍ വരുത്തി ശബ്ദം കുറെക്കൂടി ഭീകരമാക്കുന്ന പ്രവണത കൂടി വരുന്നുണ്ട്. അനുവദനീയമായ അളവില്‍ മനോഹരമായി ട്യൂണ്‍ ചെയ്ത് റോയല്‍ എന്‍ഫീല്‍ഡ് നല്‍കുന്ന ശബ്ദം പോര എന്ന് ഇവര്‍ക്ക് തോന്നുന്നു. ഈ പ്രവണതയ്ക്ക് അവസാനമായി എന്നാണ് പുതിയ വാര്‍ത്തകള്‍ പറയുന്നത്.

ബങ്കളുരു പൊലീസ് ഇത്തരം ന്യൂജന്‍ ചങ്ക് ബ്രോയികളെ പിടികൂടാന്‍ തീരുമാനമെടുത്തു കഴിഞ്ഞു. ശബ്ദം അളവില്‍ കവിഞ്ഞതാണെന്നു തോന്നിയാല്‍ ബൈക്ക് പൊലീസ് തൂക്കിക്കൊണ്ടുപോകും.

മോട്ടോര്‍സൈക്കിളിന് ഉണ്ടാക്കാവുന്ന പരമാവധി ശബ്ദം 84 ഡെസിബല്‍സാണ്. എന്നാല്‍ പലരും ഇത് മോഡിഫൈ ചെയ്ത് കൂട്ടിവെക്കുന്നു. ഇവ നിരത്തിലൂടെ പോകുമ്പോള്‍ സ്‌ഫോടനപരമ്പര നടക്കുകയാണോ എന്ന് ആളുകള്‍ സന്ദേഹിക്കും.

ഇതിനകം പന്ത്രണ്ടോളം റോയല്‍ എന്‍ഫീല്‍ഡുകള്‍ പിടികൂടിക്കഴിഞ്ഞു പൊലീസ്. 1000 രൂപയാണ് പിഴ. ഈ പണി ചെയ്തുകൊടുത്ത വര്‍ക് ഷോപ്പുകാരനും പണികിട്ടും.

Cars താരതമ്യപ്പെടുത്തൂ

ഹ്യൂണ്ടായ് 4എസ് ഫ്ലൂയിഡിക് വെർണ
ഹ്യൂണ്ടായ് 4എസ് ഫ്ലൂയിഡിക് വെർണ വേരിയന്റ്‌ തെരഞ്ഞെടുക്കൂ
-- താരതമ്യത്തിന് കാര്‍ തെരഞ്ഞെടുക്കൂ --
കൂടുതല്‍... #royal enfield
English summary
Bangalore Traffic Police Wants You To Silence Royal Enfield.
Story first published: Wednesday, July 1, 2015, 17:43 [IST]
Please Wait while comments are loading...

Latest Photos