ബെനെല്ലിയുടെ അഞ്ച് ബൈക്കുകള്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു
ഇറ്റാലിയന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാവായ ബെനെല്ലി ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ മോഡലുകള്‍ ലോഞ്ച് ചെയ്തു. ടിഎന്‍ടി 889, ടിഎന്‍ടി 1130, ടിഎന്‍ടി 600ഐ, ടിഎന്‍ടി 600 ജിടി, ടിഎന്‍ടി 300 എന്നീ മോഡലുകളാണ് വിപണി പിടിച്ചിരിക്കുന്നത്.
ചിത്രങ്ങളും, വിലകളടക്കമുള്ള വിവരങ്ങളും താഴെ താളുകളില്‍.

ചിത്രങ്ങളിലൂടെ നീങ്ങുക.

ബെനെല്ലി ടിഎന്‍ടി 899
9.48 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. 898സിസി ശേഷിയുള്ള എന്‍ജിനാണ് ഈ വാഹനത്തിലുള്ളത്. 118 കുതിരശക്തി പകരാന്‍ ഈ എന്‍ജിന് സാധിക്കുന്നു. 88 എന്‍എം ചക്രവീര്യം.

ബെനെല്ലി 1130ആര്‍
ഈ ലിറ്റര്‍ ക്ലാസ് ബൈക്കിന് 11.81 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. 1130സിസി ശേഷിയുള്ള ലിക്യുഡ് കൂള്‍ഡ് എന്‍ജിനാണ് വാഹനത്തിലുള്ളത്. 155.5 കുതിരശക്തി പകരാന്‍ ഈ എന്‍ജിന് സാധിക്കുന്നു. 120 എന്‍എം ആണ് ചക്രവീര്യം.

ബെനെല്ലി ടിഎന്‍ടി 600ഐ
5.15 ലക്ഷം രൂപയാണ് ഈ ബൈക്കിന്റെ എക്‌സ്‌ഷോറൂം വില. 600സിസി ശേഷിയുള്ള ഇന്‍ലൈന്‍ ഫോര്‍ സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്. 85 കുതിരശക്തി, 54.6 എന്‍എം ചക്രവീര്യം.

ബെനെല്ലി ടിഎന്‍ടി 600ജിടി
5.62 ലക്ഷം രൂപയാണ് ഈ ബൈക്കിന്റെ എക്‌സ്‌ഷോറൂം വില. 600സിസി ശേഷിയുള്ള ഇന്‍ലൈന്‍ ഫോര്‍ സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്. 85 കുതിരശക്തി, 54.6 എന്‍എം ചക്രവീര്യം.

ബെനെല്ലി ടിഎന്‍ടി 300
ഹ്യോസങ് 250, നിഞ്ജ 300, ഡ്യൂക്ക് 390 എന്നീ വാഹനങ്ങള്‍ക്ക് എതിരാളിയായിട്ടാണ് ബെനെല്ലി ടിഎന്‍ടി 300 വിപണിയില്‍ ഇരിപ്പുറപ്പിക്കുന്നത്. 2.83 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. 38.2 കുതിരശക്തി പകരാന്‍ ഈ എന്‍ജിന് സാധിക്കുന്നു. 26.5 എന്‍എം ചക്രവീര്യം.


Click it and Unblock the Notifications








