സ്ത്രീകൾക്ക് വാങ്ങാൻ ഭാരം കുറഞ്ഞ 10 സ്കൂട്ടറുകൾ

By Santheep

സ്ത്രീകൾ പൊതുവിൽ ഭാരക്കുറവുള്ള വാഹനങ്ങൾ തെരഞ്ഞെടുക്കാറാണ് പതിവ്. വാഹനം ഉപയോഗിച്ച് കൈക്കരുത്തും മെയ്ക്കരുത്തും കാണിക്കുന്ന ഏർപാട് സ്ത്രീകളിൽ കണ്ടുവരുന്നില്ല. ഭാരക്കുറവ് പലമാതിരി ഗുണങ്ങളാണ് റൈഡർക്ക് നൽകുന്നത്. കൂടുതൽ മൈലേജാണ് ഇവയിലൊന്ന്.

ഇവിടെ സ്ത്രീകൾക്കും കോളേജ് പെൺകുട്ടികൾക്കും ഉപയോഗിക്കാവുന്ന ഭാരക്കുറവുള്ള

10. ഹോണ്ട ഡിയോ

10. ഹോണ്ട ഡിയോ

105 കിലോഗ്രാമാണ് ഹോണ്ട ഡിയോയുടെ ആകെ ഭാരം. മുംബൈ എക്സ്ഷോറൂം നിരക്ക് പ്രകാരം 51,555 രൂപയാണ് വില. ലിറ്ററിന് 60 കിലോമീറ്റർ മൈലേജ് നൽകുന്നു ഈ സ്കൂട്ടർ. 6 കുതിരശക്തിയാണ് എൻജിൻ കരുത്ത്. 1.9 സിസി എൻജിൻ.

09. യമഹ റേ, യമഹ റേ സെഡ്

09. യമഹ റേ, യമഹ റേ സെഡ്

104 കിലോഗ്രാമാണ് യമഹ റേ സ്കൂട്ടറിന്റെയും റേ സെഡ് സ്കൂട്ടറിന്റെയും ഭാരം. 43 കിലോമീറ്റർ മൈലേജ് നൽകാൻ റേ സ്കൂട്ടറിന് സാധിക്കും. ഭാരക്കുറവിന്റെ കാര്യത്തിൽ ഒമ്പതാം സ്ഥാനത്ത് വരുന്നു.

08. യമഹ ആൽഫ

08. യമഹ ആൽഫ

യമഹ ആൽഫ സ്കൂട്ടറിന്റെ ഭാരം 104 കിലോഗ്രാമാണ്. മുംബൈ എക്സ്ഷോറൂം നിരക്ക് പ്രകാരം 53,709 രൂപയാണ് വില. ലിറ്ററിന് 47 കിലോമീറ്റർ മൈലേജ് നൽകുന്നു. 7 കുതിരശക്തിയാണ് എൻജിന്.

07. ആക്ടിവ ഐ

07. ആക്ടിവ ഐ

110 കിലോഗ്രാമാണ് ആക്ടിവ ഐ സ്കൂട്ടറിന്റെ വില. മുംബൈ ഷോറൂം നിരക്ക് പ്രകാരം 49,853 രൂപ വിലയുണ്ട് വാഹനത്തിന്. ലിറ്ററിന് 60 കിലോമീറ്റർ മൈലേജ് പകരുന്നു. ഭാരക്കുറവിന്റെ കാര്യത്തിൽ ഏഴാം സ്ഥാനത്ത് വരുന്നു ഈ വാഹനം.

06. യമഹ ഫാസിനോ

06. യമഹ ഫാസിനോ

യമഹ ഫാസിനോ സ്കൂട്ടറിന് 103 കിലോഗ്രാമാണ് ഭാരം. മുംബൈ ഷോറൂം നിരക്ക് പ്രകാരം 57,000 രൂപ വിലവരും. 113സിസി ശേഷിയുള്ള ഈ സ്കൂട്ടറിന്റെ എൻജിൻ ലിറ്ററിന് 46 കിലോമീറ്റർ മൈലേജ് നൽകുന്നു.

05. ഹീറോ പ്ലഷർ

05. ഹീറോ പ്ലഷർ

ഹീറോ പ്ലഷർ സ്കൂട്ടറിന് 101 കിലോഗ്രാം ഭാരമേയുള്ളൂ. 43,600 രൂപയാണ് ഷോറൂം നിരക്ക്. ലിറ്ററിന് 45 കിലോമീറ്റർ മൈലേജ് പകരാൻ വാഹനത്തിന് സാധിക്കുന്നു. 102സിസിയാണ് എൻജിൻ ശേഷി. ഭാരക്കുറവിന്റെ കാര്യത്തിൽ അഞ്ചാം സ്ഥാനത്താണ് ഈ സ്കൂട്ടർ വരിക.

04. ടിവിഎസ് സെസ്റ്റ്

04. ടിവിഎസ് സെസ്റ്റ്

ടിവിഎസ് സെസ്റ്റ് മോഡലിന്റെ ഭാരം 98.5 കിലോഗ്രാമാണ്. 46,475 രൂപയാണ് മുംബൈ ഷോറൂം നിരക്ക് പ്രകാരം വില. ലിറ്ററിന് 62 കിലോമീറ്റർ മൈലേജ് ലഭിക്കും.

03. സുസൂക്കി ലെറ്റ്സ്

03. സുസൂക്കി ലെറ്റ്സ്

സുസൂക്കി ലെറ്റ്സ് സ്കൂട്ടറിന്റെ ഭാരം 98 കിലോഗ്രാമാണ്. ലിറ്ററിന് 63 കിലോമീറ്റർ മൈലേജ് ലഭിക്കുന്നു. 46,722 രൂപയാണ് ഷോറൂം നിരക്ക്. ഭാരക്കുറവിന്റെ കാര്യത്തിൽ മൂന്നാം സ്ഥാനത്താണ് ലെറ്റ്സ്

02. ടിവിഎസ് സ്ട്രീക്ക്

02. ടിവിഎസ് സ്ട്രീക്ക്

ടിവിഎസ് സ്ട്രീക്കിന്റെ ഭാരം 96 കിലോഗ്രാമാണ്. ലിറ്ററിന് 51 കിലോമീറ്റർ മൈലേജ് നൽകുന്നു. 43,676 രൂപയാണ് വാഹനത്തിന്റെ വില.

01. ടിവിഎസ് പെപ് പ്ലസ്

01. ടിവിഎസ് പെപ് പ്ലസ്

ടിവിഎസ് പെപ് പ്ലസ് സ്കൂട്ടറാണ് ഭാരക്കുറവിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്ത് വരുന്നത്. ലിറ്ററിന് 45 കിലോമീറ്റർ മൈലേജ് നൽകുന്ന ഈ സ്കൂട്ടറിന് 41,568 രൂപയാണ് ഷോറൂം വില.

More from DriveSpark

Article Published On: Thursday, September 24, 2015, 8:02 [IST]
English summary
Best Light weight Scooters For Women And College Girls.
കൂടുതല്‍... #ടോപ് 10 #top 10 #scooter #comparison
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X