2015 നവംബറിൽ കൂടുതലായി വിറ്റഴിക്കപ്പെട്ട 10 സ്‌കൂട്ടറുകള്‍

സ്‌കൂട്ടറുകള്‍ പ്രത്യേകിച്ച് ഓട്ടോമാറ്റിക്ക് ആയിട്ടുള്ളവ ഇന്ത്യൻ വിപണി കീഴടക്കി. ഓടിക്കാനുള്ള എളുപ്പവും ഉയർന്ന ഇന്ധനക്ഷമതയും ഈ സ്കൂട്ടറുകൾ കൂടുതലായി വിറ്റഴിക്കപ്പെടുന്നതിന് വഴിയൊരുക്കി. മാത്രമല്ല സിറ്റിയിലെ തിരക്ക് പിടിച്ച ട്രാഫിക്കിലൂടെ മോർട്ടോർസൈക്കളുകൾ അല്ലെങ്കിൽ ഗിയറുള്ള ടുവീലർ ഉപയോഗിച്ചുള്ള യാത്ര വളരെ ദുസ്സഹമാണ്. ഇക്കാരണത്താൽ നിരത്തിൽ സ്കൂട്ടറുകളുടെ എണ്ണമേറിവരികയാണ്.

നല്ല വിപണിയുള്ളതിനാൽ എല്ലാ ടുവീലർ നിർമ്മാതാക്കളും സ്കൂട്ടർ നിർമ്മാണത്തിന് ഊന്നൽ നൽകുകയും, ഇവർക്കിടയിൽ കുടുതൽ മത്സരങ്ങൾക്ക് ഇത് വഴിയൊരുക്കുകയും ചെയ്തു. ഏറ്റവും കൂടുതലായി വിറ്റഴിക്കപ്പെട്ട സ്കൂട്ടറുകൾ ഏതൊക്കെയാണെന്ന് നമ്മുക്ക് നോക്കാം.

നംവബർ 2015ൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട 10 സ്കൂട്ടറുകളുടെ ലിസ്റ്റുകൾ ചുവടെ ചേർക്കുന്നു:

10. ടിവിഎസ് ജെസ്റ്റ്

10. ടിവിഎസ് ജെസ്റ്റ്

ടിവിഎസ് ജെസ്റ്റാണ് പത്താം സ്ഥാനത്തുള്ളത്. ഇവ 2015 നവംബറിൽ 7,906 യൂണിറ്റുകളാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം നവംബര്‍ മാസം ഒമ്പതാമതായി ഉണ്ടായിരുന്ന സെസ്റ്റ്, സെയിലിലുള്ള കുറവ് മൂലം ഇപ്പോൾ പത്താം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

  • 8.7എൻഎം ടോർക്കും 8കുതിരശക്തിയും ഉൽപാദിപ്പിക്കുന്ന 110സിസി എൻജിൻ ഘടിപ്പിച്ചിരിക്കുന്നു
  • ലിറ്ററിന് 62കിലോമീറ്റർ മൈലേജ് നൽകുന്നു
  • 52,000 രൂപയാണ് ദില്ലി ഓൺ റോഡ് പ്രൈസ്
  • 9. മഹീന്ദ്ര ഗസ്റ്റോ

    9. മഹീന്ദ്ര ഗസ്റ്റോ

    ഒമ്പതാം സ്ഥാനത്തുള്ള മഹീന്ദ്ര ഗസ്റ്റോ 2015 നവംബറിൽ 8,646 യൂണിറ്റുകൾ വിറ്റഴിച്ചു. കഴിഞ്ഞ വര്‍ഷം ഗസ്റ്റോ ലിസ്റ്റിൽതന്നെ പെട്ടിരുന്നില്ല. ഇതിനർത്ഥം മഹീന്ദ്ര ഇപ്പോൾ നല്ല പെർഫോമൻസാണ് കാഴ്ചവെക്കുന്നത്.

    • 108സിസി എൻജിൻ- ഇത് 9എൻഎം ടോർക്കും 8കുതിരശക്തിയും ഉൽപാദിപ്പിക്കുന്നു
    • ലിറ്ററിന് 61കിലോമീറ്റർ മൈലേജ് നൽകുന്നു
    • 52,000 രൂപയാണ് ദില്ലി ഓൺ റോഡ് പ്രൈസ്
    •  8. ഹീറോ പ്ളെഷർ

      8. ഹീറോ പ്ളെഷർ

      2015 നവംബറിൽ എട്ടാം സ്ഥാനം കൈവരിച്ചത് ഹീറോ പ്ളെഷർ ആണ്. 12,387 യൂണിറ്റുകളാണ് വിറ്റഴിച്ചത്. 2014 നവംബറിലെ സെയിൽ വെച്ച് നോക്കുമ്പോൾ ഇത്തവണ പ്ളെഷറിന് 40 ശതമാനം ഇടിവാണുണ്ടായത്.

      • 7.8എൻഎം ടോർക്കും 7കുതിരശക്തിയും ഉൽപാദിപ്പിക്കുന്ന 102സിസി എൻജിൻ ഘടിപ്പിച്ചിരിക്കുന്നു
      • ലിറ്ററിന് 63 കിലോമീറ്റർ മൈലേജ് നൽകുന്നു
      • 51,000 രൂപയാണ് ദില്ലി ഓൺ റോഡ് പ്രൈസ്
      • 7. സുസുക്കി അക്സെസ്സ്

        7. സുസുക്കി അക്സെസ്സ്

        സുസുക്കി അക്സെസ്സാണ് 2015 നവംബറിലെ ഏഴാം സ്ഥാനക്കാരൻ. 2014 നവംബറിൽ 20,234 യൂണിറ്റുകൾ വിറ്റഴിച്ചപ്പോൾ ഇത്തവണ 12,959 യൂണിറ്റുകളെ വിറ്റഴിക്കാന്‍ കഴിഞ്ഞുള്ളൂ.

        • 9.8എൻഎം ടോർക്കും 8.5കുതിരശക്തിയും ഉൽപാദിപ്പിക്കുന്ന 124സിസി എൻജിൻ ഘടിപ്പിച്ചിരിക്കുന്നു
        • ലിറ്ററിന് 53 കിലോമീറ്റർ മൈലേജ് നൽകുന്നു
        • 58,000 രൂപയാണ് ദില്ലി ഓൺ റോഡ് പ്രൈസ്
        • 6. യമഹ ഫാസിനോ

          6. യമഹ ഫാസിനോ

          ആറാം സ്ഥാനത്തുള്ള യമഹ ഫാസിനോ 2015 മെയിലിലാണ് ലോഞ്ച് ചെയ്തത്. ഫാസിനോ മെച്ചപ്പെട്ട സെയിലാണ് കാഴ്ചവെച്ചത്. 2015 നവംബറിൽ 13,078 യൂണിറ്റുകളുടെ സെയിൽ നടത്തിയിട്ടുണ്ട്.

          • 8.1എൻഎം ടോർക്കും 7കുതിരശക്തിയും ഉൽപാദിപ്പിക്കുന്ന 113സിസി എൻജിൻ ഘടിപ്പിച്ചിരിക്കുന്നു
          • ലിറ്ററിന് 46 കിലോമീറ്റർ മൈലേജ് നൽകുന്നു
          • 60,000 രൂപയാണ് ദില്ലി ഓൺ റോഡ് പ്രൈസ്
          • 5. ഹോണ്ട ഡിയോ

            5. ഹോണ്ട ഡിയോ

            അഞ്ചാം സ്ഥാനം ഹോണ്ട ഡിയോയ്ക്കാണ്. സ്പോർട്ടി ലുക്കുള്ള സ്ക്കൂട്ടർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന യുവതലമുറയെ ഉദ്ദേശിച്ചായിരുന്നു ഡിയോ നിർമ്മിച്ചത്. ഈ ലുക്ക് നല്‍കാൻ ഡിയോയ്ക്ക് സാധിച്ചു. 2015 നവംബറിൽ ഡിയോയുടെ17,090 യൂണിറ്റുകളാണ് ഹോണ്ട വിറ്റഴിച്ചത്.

            • 8എൻഎം ടോർക്കും 6കുതിരശക്തിയും ഉൽപാദിപ്പിക്കുന്ന 109സിസി എൻജിൻ ഘടിപ്പിച്ചിരിക്കുന്നു
            • ലിറ്ററിന് 66 കിലോമീറ്റർ മൈലേജ് നൽകുന്നു
            • 55,000 രൂപയാണ് ദില്ലി ഓൺ റോഡ് പ്രൈസ്
            • 4. ഹീറോ ഡ്യുയറ്റ്

              4. ഹീറോ ഡ്യുയറ്റ്

              അടുത്തിടെ ലോഞ്ച് ചെയ്തതിനാൽ നല്ല വിൽപനയുണ്ടാക്കാൻ ഹീറോ ഡ്യുയറ്റിന് സാധിച്ചു. 2015 നവംബറിൽ 18,240 യൂണിറ്റുകളാണ് വിറ്റഴിച്ചത്. ഇത് ഹോണ്ട ഡിയോ സെയിൽവെച്ച് നോക്കുമ്പോൾ അൽപം കൂടുതലാണ്.

              • 8.3എൻഎം ടോർക്കും 8.3കുതിരശക്തിയും ഉൽപാദിപ്പിക്കുന്ന 110സിസി എൻജിൻ ഘടിപ്പിച്ചിരിക്കുന്നു
              • ലിറ്ററിന് 63 കിലോമീറ്റർ മൈലേജ് നൽകുന്നു
              • 55,000 രൂപയാണ് ദില്ലി ഓൺ റോഡ് പ്രൈസ്
              • 3.ഹീറോ മാസ്ട്രോ

                3.ഹീറോ മാസ്ട്രോ

                2015 നവംബറിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്കൂട്ടറുകളിൽ ഹീറോ മാസ്ട്രോയ്ക്ക് മൂന്നാം സ്ഥാനമാണുള്ളത്. 35,672 യൂണിറ്റുകളാണ് ഇപ്പോൾ വിറ്റഴിക്കപ്പെട്ടത്. 2014 നവംബർ സെയിലുമായി താരതമ്യം ചെയ്യുമ്പോൾ ഇത് കുറവാണ്, അന്ന് 41,959 യൂണിറ്റുകളാണ് രേഖപ്പെടുത്തിയിരുന്നത്.

                • 9.1എൻഎം ടോർക്കും 8.2കുതിരശക്തിയും ഉൽപാദിപ്പിക്കുന്ന 109സിസി എൻജിൻ ഘടിപ്പിച്ചിരിക്കുന്നു
                • ലിറ്ററിന് 68 കിലോമീറ്റർ മൈലേജ് നൽകുന്നു
                • 55,000 രൂപയാണ് ദില്ലി ഓൺ റോഡ് പ്രൈസ്
                • 2. ടിവിഎസ് ജുപീറ്റർ

                  2. ടിവിഎസ് ജുപീറ്റർ

                  2015 നവംബറിൽ രണ്ടാമതായി എറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടത് ടിവിഎസ് ജുപീറ്റർ ആണ്. ഇത് 51,768 യൂണിറ്റുകൾ രേഖപ്പെടുത്തിയിരിക്കുന്നു. 2014 നവംബർ വെച്ച് നോക്കുമ്പോൾ ജുപീറ്ററിന് വിൽപനയിൽ 61ശതമാനം വർദ്ധനവാണുണ്ടായത്.

                  • 8എൻഎം ടോർക്കും 7.8കുതിരശക്തിയും ഉൽപാദിപ്പിക്കുന്ന 109സിസി എൻജിൻ ഘടിപ്പിച്ചിരിക്കുന്നു
                  • ലിറ്ററിന് 62 കിലോമീറ്റർ മൈലേജ് നൽകുന്നു
                  • 54,000 രൂപയാണ് ദില്ലി ഓൺ റോഡ് പ്രൈസ്
                  • 1. ഹോണ്ട ആക്ടീവ

                    1. ഹോണ്ട ആക്ടീവ

                    ഇന്ത്യയിൽ മോട്ടോർസൈക്കിൾ വിൽപനയെ തട്ടിച്ച് നോക്കുമ്പോൾ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്കൂട്ടർ എന്ന ടൈറ്റിൽ ഹോണ്ട ആക്ടീവ ഇപ്പോഴും മുറുകെപിടിക്കുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ടുവീലറുകളിൽ ഒന്നാണ് ആക്ടീവ. 2015 നവംബറിൽ 1,83,824 യൂണിറ്റുകളുടെ വിൽപന ആക്ടീവ രേഖപ്പെടുത്തിയിട്ടുണ്ട്. വിൽപന നിരക്കിന്റെ കാര്യത്തിൽ ആക്ടീവയെ വെല്ലുവിളിക്കാൻ നിലവിൽ ആരുമില്ല.

                    • 8.7എൻഎം ടോർക്കും 8കുതിരശക്തിയും ഉൽപാദിപ്പിക്കുന്ന 109സിസി എൻജിൻ ഘടിപ്പിച്ചിരിക്കുന്നു
                    • ലിറ്ററിന് 66 കിലോമീറ്റർ മൈലേജ് നൽകുന്നു
                    • 53,000 രൂപയാണ് ദില്ലി ഓൺ റോഡ് പ്രൈസ്
                    • മികച്ച ടുവീലർ ന്യൂസ്

More from DriveSpark

Article Published On: Wednesday, December 30, 2015, 12:45 [IST]
English summary
Top 10 Selling Scooters In November 2015
കൂടുതല്‍... #വാഹന വാർത്ത #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X