കണ്‍സെപ്റ്റ് പാത്ത് 22: ഒരു ബിഎംഡബ്ല്യു സ്‌ക്രാമ്പ്‌ലര്‍
എല്ലാ ജൂണ്‍ മാസത്തിലും ഫ്രാന്‍സിലെ ബിയാരിറ്റിസ് തീരനഗരത്തില്‍ വിശേഷപ്പെട്ട ഒരുല്‍സവം നടക്കും. ലോകത്തെമ്പാടുമുള്ള കസ്റ്റം ബൈക്ക് ആരാധകര്‍ ഇവിടെനിന്നുള്ള വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കുമായി ഇന്റര്‍നെറ്റില്‍ പരതിക്കൊണ്ടിരിക്കും! അതെ! വീല്‍സ് ആന്‍ഡ് വേവ്‌സ് മഹാമഹം ഇതിനകം തന്നെ തുടങ്ങിക്കഴിഞ്ഞു.
ജൂണ്‍ 11 മുതല്‍ 14 വരെ നടക്കുന്ന ഈ ഉത്സവത്തില്‍ വന്നുചേര്‍ന്ന ഒരു കിടിലന്‍ ബൈക്കിനെക്കുറിച്ചാണ് നമ്മുടെ ചര്‍ച്ച. കണ്‍സെപ്റ്റ് പാത്ത് 22 എന്ന ഈ സ്‌ക്രാമ്പ്‌ലറിന്റെ ചിത്രങ്ങള്‍ ഇതിനകം തന്നെ വൈറലായിട്ടുണ്ട്.

സ്‌ക്രാമ്പ്‌ലര്‍ ഡിസൈനിന് ബിഎംഡബ്ല്യു തനതായ ഒരു വ്യാഖ്യാനം ചമച്ചിരിക്കുകയാണ്. നമ്മള്‍ ഇതുവരെ പരിചയിച്ചിട്ടുള്ള സ്‌ക്രാമ്പ്‌ലര്‍ ഡിസൈനുകളില്‍ നിന്ന് വലിയ വ്യത്യാസങ്ങള്‍ കണ്ടെത്താന്‍ കഴിയും കണ്‍സെപ്റ്റ് പാത്ത് 22വില്‍.

ഓര്‍ണമെന്റല്‍ കോനിഫര്‍, മേസണ്‍ ഡയര്‍ എന്നീ ആര്‍ട്ടിസ്റ്റുകള്‍ ചേര്‍ന്നാണ് ഈ ബിഎംഡബ്ല്യു കണ്‍സെപ്റ്റ് രൂപകല്‍പന ചെയ്തത്.

പാത്ത് 22 എന്ന പേര് വരുന്നത് യൂറോപ്പിലെ വിഖ്യാതമായ സര്‍ഫിങ് കേന്ദ്രങ്ങളിലൊന്നിന്റെ പേരില്‍ നിന്നാണ്. ഇവിടേക്ക് കാറുകള്‍ക്ക് പ്രവേശനമില്ല. ഇങ്ങോട്ടുള്ള വഴിയുടെ നമ്പരാണ് 22.

ബിഎംഡബ്ല്യു ആര്‍ നയന്റ്റി മോഡലിനെ ആധാരമാക്കിയാണ് പാത്ത് 22 നിര്‍മിച്ചിരിക്കുന്നത്. തികച്ചും ക്ലാസിക് സൗന്ദര്യം പകരുന്നതാണ് വാഹനത്തിന്റെ ഡിസൈന്‍.

ബൈക്കില്‍ സര്‍ഫിബോഡ് കൊണ്ടുപോകാനുള്ള ഹോള്‍ഡറുകള്‍ ഘടിപ്പിച്ചിരിക്കുന്നു എന്നതാണ് ഈ സ്‌ക്രാമ്പ്‌ലര്‍ ബൈക്കിന്റെ പ്രത്യേകത.

ഉയര്‍ന്നു നില്‍ക്കുന്ന എക്‌സോസ്റ്റുകളും വലിയ ഫ്രണ്ട് വീലുകളുമെല്ലാമായി കൃത്യമായും ഒരു സ്‌ക്രാമ്പ്‌ലര്‍ ബൈക്കിന്റെ സവിശേഷതകളെല്ലാം പേറുന്നുണ്ട് ബിഎംഡബ്ല്യു കണ്‍സെപ്റ്റ് പാത്ത് 22.


Click it and Unblock the Notifications








