ബൈക്ക് സ്റ്റണ്ട് ഇതിഹാസം ക്രിസ്റ്റ്യൻ ഫീഫർ വിരമിച്ചു
ബൈക്ക് സ്റ്റണ്ടുകാരുടെ സച്ചിൻ ടെൻഡുൽക്കറെന്ന് വിശേഷിപ്പിക്കാവുന്ന ഇതിഹാസതാരം ക്രിസ്റ്റ്യൻ ഫീഫർ വിരമിച്ചു. നലാ]പത്തഞ്ചാം വയസ്സിലാണ് ക്രിസ്റ്റ്യൻ തന്റെ വിരമിക്കൽ പ്രഖ്യാപിക്കുന്നത്.
ബിഎംഡബ്ല്യു മോട്ടോറാഡിന്റെ ബ്രാൻഡ് അംബാസ്സഡർ കൂടിയാണിദ്ദേഹം.

1996ലാണ് ക്രിസ്റ്റ്യൻ ബൈക്ക് സ്റ്റണ്ട് രംഗത്തേക്ക് കടന്നുവരുന്നത്. നൂറോളം രാജ്യങ്ങളിലായി ആയിരക്കണക്കിന് സ്റ്റണ്ടുകൾ അവതരിപ്പിച്ചിട്ടുള്ള ഇദ്ദേഹത്തിന് ലോകത്തെമ്പാടുമായി വൻ ആരാധകനിര തന്നെയുണ്ട്.
വെറും ബൈക്ക് സ്റ്റണ്ടുകളിൽ ഒതുങ്ങി നിന്ന താൽപര്യങ്ങളായിരുന്നില്ല ക്രിസ്റ്റ്യന്റേത്. നിരവധി എൻഡ്യൂറോ റേസിങ്ങുകളിലും പങ്കെടുത്തിട്ടുണ്ട് ഇദ്ദേഹം.
നാലുതവണ ലോക സ്റ്റണ്ട് റൈഡിങ് ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയിട്ടുണ്ട് ക്രിസ്റ്റ്യാനോ ഫീഫർ. യൂറോപ്യൻ സ്റ്റണ്ട് റൈഡിങ് ചാമ്പ്യൻഷിപ്പും ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട് നാലുതവണ.


Click it and Unblock the Notifications








