ക്രൂയിസ് ഇന്ത്യ മോട്ടോര്‍ബൈക്ക് ഷോ സീസണ്‍ 2
ക്രൂയിസ് ഇന്ത്യ മോട്ടോര്‍ബൈക്ക് ഷോ തുടങ്ങിയത് കഴിഞ്ഞ വര്‍ഷമാണ്. ക്രൂയിസര്‍ ബൈക്ക് പ്രണയികളുടെ ശ്രദ്ധ വലിയതോതില്‍ ആകര്‍ഷിക്കാന്‍ ഒന്നാമത്തെ സീസണില്‍ സാധിച്ചിരുന്നു. പുതിയ വാര്‍ത്തകള്‍ ക്രൂയിസ് ഇന്ത്യ മോട്ടോര്‍ബൈക്ക് ഷോയുടെ രണ്ടാം സീസണെക്കുറിച്ചാണ്.
കഴിഞ്ഞ വര്‍ഷത്തേതിനെക്കാള്‍ കിടിലനായിരിക്കും ഇത്തവണത്തെ മോട്ടോര്‍ബൈക്ക് ഷോയെന്ന് സംഘാടകര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ദില്ലിയിലാണ് രണ്ടാം സീസണ്‍ അരങ്ങേറുന്നത്.

മാര്‍ച്ച് മാസം 21, 22 തിയ്യതികളില്‍ ഗുഡ്ഗാവിലെ ഹൈയാത്ത് റീജന്‍സിയില്‍ വെച്ചാ ക്രൂയിസ് ഇന്ത്യ മോട്ടോര്‍ബൈക്ക് ഷോ അരങ്ങേറും.
വിവിധ വിഭാഗങ്ങളിലായി നിരവധി മത്സരങ്ങളും ഇതോടനുബന്ധിച്ച് നടക്കുന്നുണ്ട്. ക്രൂയിസര്‍ ബൈക്കുകളില്‍ സ്റ്റണ്ട് നടത്തുന്നത് കാണാനാഗ്രഹിക്കുന്നവര്‍ക്കും ഇതൊരു നല്ല അവസരമാണ്. മോട്ടോ എക്‌സ്ട്രീം മാഡ്‌നെസ്സ് എന്ന പേരില്‍ നടത്തുന്ന ഈ സ്റ്റണ്ട് ചാമ്പ്യന്‍ഷിപ്പ് ക്രൂയിസ് ഇന്ത്യ മോട്ടോര്‍ബൈക്ക് ഷോയുടെ ആകര്‍ഷണങ്ങളിലൊന്നാണ്.
ബൈക്കിയോഗ്രാഫി, വിന്റേജ് ബൈക്ക് ഷോ, ബൈക്ക് കസ്റ്റമൈസേഷന്‍ തുടങ്ങിയ നിരവധി പരിപാടികളും ഉള്‍പെടുത്തിയിട്ടുണ്ട് സംഘാടകര്‍.


Click it and Unblock the Notifications








