കിടിലം പ്രകടനവുമായി ഡാകാറില്‍ സിഎസ് സന്തോഷ്
ഡാകാറില്‍ ശനിയാഴ്ച നടന്ന ഏഴാംഘട്ട റാലിയില്‍ ഇന്ത്യന്‍ റൈഡര്‍ സിഎസ് സന്തോഷ് തന്റെ നില മെച്ചപ്പെടുത്തി. 65ാമത് ഫിനിഷ് ചെയ്ത സന്തോഷ് ആകെ റാങ്കിങ്ങില്‍ 49ാമതാണ് ഇപ്പോഴുള്ളത്. തൊട്ടുമുമ്പത്തെ ദിവസം ഇദ്ദേഹം 52ാം സ്ഥാനത്താണ് നിന്നിരുന്നത്.
ആദ്യത്തെ സ്റ്റേജിലെ റാങ്കിങ്ങില്‍ 85ാം സ്ഥാനത്തായിരുന്നു സിഎസ് സന്തോഷ്. ഇവിടെനിന്ന് വളരെ വേഗത്തില്‍ മുന്നേറാന്‍ സന്തോഷിനായി. ആദ്യത്തെ ഇരുപത് റാങ്കുകളില്‍ കയറിപ്പറ്റാനാണ് സന്തോഷ് പരിശ്രമിക്കുന്നത്.
ഏഴാംദിന റാലിയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയത് പോര്‍ചുഗല്‍കാരനായ പൗലോ ഗോണ്‍സാല്‍വസ്സാണ്. ആകെ റാങ്കിങ്ങില്‍ ഇദ്ദേഹം മൂന്നാം സ്ഥാനത്താണ് നില്‍ക്കുന്നത്. ഏഴാംദിനത്തില്‍ പത്താമനായാണ് സ്‌പെയിന്‍ താരം ജോന്‍ ബറെഡ ബോര്‍ട് ഫിനിഷ് ചെയ്തതെങ്കിലും ആകെ റാങ്കിങ്ങില്‍ ഇപ്പോഴും ഒന്നാംസ്ഥാനം നിലനിര്‍ത്തുന്നു.
ഇതുപതാം റാങ്കിനുള്ളില്‍ ഇടംപിടിക്കാന്‍ സിഎസ് സന്തോഷ് കുറച്ച് കഠിനാദ്ധ്വാനം ചെയ്യേണ്ടതായി വരുമെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.

ബൊളിവിയയിലൂടെയാണ് എട്ടാംദിനമായ ഇന്ന് റൈഡര്‍മാര്‍ നീങ്ങുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ബറെഡ, കോമ എന്നീ റൈഡര്‍മാര്‍ തന്നെയാണ് മുന്നില്‍ കുതിക്കുന്നത്. തൊട്ടുപിന്നിലായി പൗലോ ഗോണ്‍സാല്‍വസുമുണ്ട്.
പതിനഞ്ചാം റാങ്കുകാരനായ മൈക്കേല്‍ മിറ്റേജ് അപകടത്തില്‍ പെട്ടതായും വാര്‍ത്തകളുണ്ട്. ഇദ്ദേഹത്തിന് കുഴപ്പമൊന്നുമില്ല. ബൈക്ക് സ്റ്റാര്‍ട്ടാവാത്തതാണ് പ്രശ്‌നം.


Click it and Unblock the Notifications








