ഡാകാറില്‍ സിഎസ് സന്തോഷ് നില മെച്ചപ്പെടുത്തി
ഡാകാര്‍ റാലിയുടെ നാലാംഘട്ടം കഴിഞ്ഞദിവസം പൂര്‍ത്തിയായപ്പോള്‍, ഇന്ത്യന്‍ റൈഡര്‍ സിഎസ്് സന്തോഷ് ആകെ റാങ്കിങ്ങില്‍ അമ്പതാമതെത്തി. മൂന്നാംഘട്ടം പിന്നിട്ടപ്പോളുണ്ടായിരുന്ന അമ്പത്തിമൂന്നാം സ്ഥാനത്തുനിന്ന് സന്തോഷ് മെച്ചപ്പെട്ട നിലയിലേക്ക് എത്തിയിരിക്കുകയാണ്. ഇരുപത് റാങ്കിനുള്ളില്‍ എത്തുവാനാണ് സന്തോഷ് ശ്രമിക്കുന്നത്.
കഴിഞ്ഞദിവസം 58ാം സ്ഥാനത്താണ് സന്തോഷ് ഫിനിഷ് ചെയ്തത്. ഇന്ത്യയില്‍ നിന്ന് ഡാകാറിലെത്തുന്ന ആദ്യത്തെ റൈഡറാണ് ഇദ്ദേഹം. ബങ്കളുരുവാണ് സന്തോഷിന്റെ ജന്മദേശം.

ഇതിനിടെ നാലാംഘട്ട റാലിയില്‍ പങ്കെടുക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ പെട്ട് സാം സുന്ദര്‍ലാന്‍ഡ് എന്ന ബ്രിട്ടീഷ് റൈഡര്‍ക്ക് പരുക്കേറ്റു. ഇദ്ദേഹം റാലിയില്‍നിന്നും പിന്‍വാങ്ങിയതായാണ് അറിയുന്നത്. ഫിനിഷ് ചെയ്യാന്‍ 67 കിലോമീറ്റര്‍ മാത്രം ശേഷിക്കെടാണ് ഇദ്ദേഹം അപകടത്തില്‍ പെട്ടത്.
ഹോണ്ട ബൈക്കുമായി റാലിക്കെത്തിയ ജോണ്‍ ബറെഡ എന്ന സ്‌പെയിന്‍കാരനാണ് നാലാംഘട്ട റാലിയില്‍ ഒന്നാമതെത്തിയത്. മാര്‍ക് കോമ എന്ന റൈഡറാണ് ആദ്യം ഫിനിഷ് ചെയ്തതെങ്കിലും ഇദ്ദേഹം ജോണ്‍ ബറെഡയെക്കാള്‍ 2 മിനിട്ട് മുമ്പ് റൈഡിങ് തുടങ്ങിയിരുന്നതിനാല്‍ ബറെഡെയയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.

കഴിഞ്ഞദിവസം മുന്നാംസ്ഥാനത്തെത്തിയത് ചിലിയില്‍ നിന്നുള്ള ജോണ്‍ ബറെഡയായിരുന്നു. ഇദ്ദേഹം കെടിഎം ബൈക്കിലാണ് ഡാകാറിലെത്തിയിരിക്കുന്നത്.
ആകെ റാങ്കിങ്ങിലും ജോണ്‍ ബറെഡയാണ് ഒന്നാമത്. മാര്‍ക് കോമ രണ്ടാംസ്ഥാനം കൈയടക്കിയിട്ടുണ്ട്. മൂന്നാംസ്ഥാനത്തുള്ളത് പോര്‍ച്ചുഗലില്‍നിന്നുള്ള പൗലോ ഗോണ്‍കാല്‍വസാണ്.


Click it and Unblock the Notifications








