ഡാകാര്‍ റാലി: സിഎസ് സന്തോഷ് സ്ഥിരത പുലര്‍ത്തുന്നു
ഡാകാര്‍ റാലിയുടെ ഒമ്പതാം സ്റ്റേജില്‍ ഇന്ത്യന്‍ റൈഡര്‍ സിഎസ് സന്തോഷ് റാങ്കിങ്ങില്‍ 42ാം സ്ഥാനം നിലനിര്‍ത്തി. കഴിഞ്ഞദിവസം 55ാമതായാണ് ഇദ്ദേഹം ഫിനിഷ് ചെയ്തത്. ലോകത്തെമ്പാടുനിന്നുമുള്ള 88 റൈഡര്‍നമാരാണ് റാലിയില്‍ പങ്കെടുക്കുന്നത്.
ഏഴാം സ്റ്റേജില്‍ ഒന്നാംസ്ഥാനത്തുനിന്ന് 24ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ബറെഡ ബോര്‍ട്ട് ഒമ്പതാം സ്റ്റേജ് പിന്നിട്ടതോടെ 17ാം സ്ഥാനത്തേക്ക് കയറിയിട്ടുണ്ട്.
സ്‌പെയിനിന്റെ കോമയാണ് കഴിഞ്ഞദിവസത്തെ റാലിയില്‍ ഒന്നാമതായി ഫിനിഷ് ചെയ്തത്. ഇദ്ദേഹം തന്നെയാണ് ആകെ റാങ്കിങ്ങിലും ഒന്നാമനായിരിക്കുന്നത്.

കെടിഎം ബൈക്കിലെത്തിയ കോമയ്‌ക്കേുപിന്നാലെ ഓടിയെത്തിയിരിക്കുന്നത് പോര്‍ചുഗല്‍കാരനായ ഗോണ്‍സാല്‍വസ്സാണ്. ഇദ്ദേഹം കോമയുമായി 5 മിനിറ്റ് 28 സെക്കന്‍ഡിന്റെ വ്യത്യാസമാണ് പുലര്‍ത്തുന്നത്.
സിഎസ് സന്തോഷ് ഇതുവരെയുള്ള റൈഡിന് എടുത്തത് 46 മണിക്കൂര്‍, 28 മിനിട്ട് 11 സെക്കന്‍ഡാണ്. ആദ്യ റാങ്കിലുള്ള കോമയുമായി പതിമൂന്നോളം മണിക്കൂറിന്റെ വ്യത്യാസം പുലര്‍ത്തുന്നുണ്ട് സന്തോഷ്.


Click it and Unblock the Notifications








