ഡാകാറില്‍ സിഎസ് സന്തോഷ് പോരാട്ടം തുടരുന്നു

ഡാകാര്‍ റാലിയില്‍ തന്റെ പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് സിഎസ് സന്തോഷ് അടുക്കുന്നതിന്റെ സൂചനകളാണ് ഏറ്റവും പുതിയ വിവരങ്ങള്‍ നല്‍കുന്നത്. പത്താം സ്റ്റേജ് പിന്നിടുമ്പോള്‍ സിഎസ് സന്തോഷിന്റെ ആകെ റാങ്ക് നില 38 ആണ്. മുപ്പത്താറാമനായാണ് സന്തോഷ് റൈഡ് ചെയ്‌തെത്തിയത്.

ആദ്യത്തെ സ്‌റ്റേജില്‍ 85മനായി ഫിനിഷ് ചെയ്ത സിഎസ് സന്തോഷ് ദിവസം ചെല്ലുന്തോറും തന്റെ നില മെച്ചപ്പെടുത്തി വരികയായിരുന്നു.

പത്താം സ്റ്റേജില്‍ ഒന്നാമതായി ഫിനിഷ് ചെയ്തത് സ്‌പെയിന്‍കാരനായ മാര്‍ക്ക് കോമയാണ്. റാലിയുടെ തുടക്കം മുതല്‍ ബറെഡ ബോര്‍ട്ടിനു പിന്നില്‍ രണ്ടാംസ്ഥാനക്കാരനായി തുടര്‍ന്നിരുന്ന കോമ ഇപ്പോള്‍ റാങ്കിങ്ങില്‍ ഒന്നാമതാണ്. രണ്ടുദിവസം മുമ്പ് ബറെഡ ചില അപ്രതീക്ഷിത പ്രതിസന്ധികള്‍ നേരിട്ട് പിന്നാക്കം പോയതിനെത്തുടര്‍ന്നാണ് കോമ ഒന്നാംസ്ഥാനത്തെത്തിയത്.

പോര്‍ചുഗല്‍കാരനായ ഗോണ്‍സാല്‍വസ്സാണ് രണ്ടാംസ്ഥാനത്തുള്ളത് നേരത്തെ ഒന്നാം റാങ്കിലുണ്ടായിരുന്ന ബറെഡ ഇപ്പോള്‍ പതിനേഴാം റാങ്കിലാണുള്ളത്. ബൈക്ക് അപകടത്തില്‍പെട്ട് ഹാന്‍ഡില്‍ബാറിന്റെ ഇടതുവശം പൂര്‍ണമായും തകര്‍ന്നതാണ് ബറെഡയ്ക്ക് വിനയായത്. അന്നേദിവസം 24ാം റാങ്കിലേക്ക് പിന്തള്ളപ്പെട്ട ബറെഡ പിന്നീട് നിലമെച്ചപ്പെടുത്തി പതിനേഴാംസ്ഥാനത്തെത്തി. പത്താംദിനത്തില്‍ 15ാം റാങ്കിലേക്കു കുതിക്കാന്‍ ഇദ്ദേഹത്തിന് സാധിച്ചു.

13 സ്റ്റേജുകളാണ് ഇനി ബാക്കിയുള്ളത്. ഇതില്‍ ബറെഡ പത്താം റാങ്കിനുള്ളില്‍ ഒരു സ്ഥാനം കരസ്ഥമാക്കുമെന്ന് തീര്‍ച്ചയായും പ്രതീക്ഷിക്കാം. ഇന്ത്യയുടെ സിഎസ് സന്തോഷും 20 റാങ്കിനുള്ളില്‍ ഒരു സ്ഥാനം കണ്ടെത്തിയേക്കാം.

More from DriveSpark

Article Published On: Friday, January 16, 2015, 7:05 [IST]
English summary
CS Santosh Keeps Good Momentum in Dakar.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X