ഡാകാര്‍: സിഎസ് സന്തോഷ് 36ാം റാങ്കില്‍
ഡാകാര്‍ റാലിയുടെ പതിനൊന്നാം സ്റ്റേജ് മത്സരം ഇന്നലെ കഴിഞ്ഞപ്പോള്‍ ഇന്ത്യന്‍ താരം സിഎസ് സന്തോഷ് റാങ്ക് നില 36ലേക്ക് ഉയര്‍ത്തി. പത്താംസ്റ്റേജില്‍ ഇദ്ദേഹം 38ാം സ്ഥാനത്താണ് നിന്നിരുന്നത്.
പതിനൊന്നാം ദിവസത്തെ റാലിയില്‍ മുപ്പത്തിരണ്ടാമത്ത് ഫിനിഷ് ചെയ്യാന്‍ സിഎസ് സന്തോഷിന് സാധിച്ചു.
ഒന്നാം റാങ്കില്‍ തുടരുന്ന സ്‌പെയിന്‍ താരം മാര്‍ക് കോമ കഴിഞ്ഞദിവസം നാലാമതായാണ് ഫിനിഷ് ചെയ്തത്. എങ്കിലും റാങ്ക് നിലയില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്താന്‍ കോമയ്ക്ക് സാധിക്കുന്നുണ്ട്.

റാങ്കിങ്ങില്‍ രണ്ടാംസ്ഥാനത്ത് നില്‍ക്കുന്നത് പോര്‍ചുഗലിന്റെ ഗോണ്‍സാല്‍വസ് തന്നെയാണ്. റാലിയുടെ ആദ്യദിനങ്ങളില്‍ ഒന്നാമതെത്തിയിരുന്ന ബറെഡ ബോര്‍ട്ട് ഇപ്പോള്‍ പതിനെട്ടാം സ്ഥാനത്താണുള്ളത്.


Click it and Unblock the Notifications








