ബജാജ് പൾസർ ആർഎസ് 200ന് ഡിമോൺ ബ്ലാക്ക് എഡിഷൻ
ബജാജ് പൾസർ ആർഎസ് 200 മോഡലിന് ഒരു ഡിമോൺ ബ്ലാക്ക് എഡിഷൻ പുറത്തിറങ്ങി. പുതിയ പ്രീമിയം ബ്ലാക്ക് നിറത്തിൽ ചുവപ്പ് ഗ്രാഫിക്സോടു കൂടിയാണ് ഈ എഡിഷൻ വിപണിയിലെത്തുന്നത്.
എബിഎസ് ചേർത്ത ഡിമോൺ ബ്ലാക്ക് എഡിഷന് 1,32,001 രൂപയാണ് വില. എബിഎസ് ചേർക്കാത്ത പതിപ്പിന് 1,20,000 രൂപയും വിലയുണ്ട്.

സെഗ്മെന്റിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന മോഡലുകളിലൊന്നാണ് ആർഎസ് 200 ഇപ്പോൾ. വെറും നാല് മാസംകൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്.
പള്‍സര്‍ 200 എന്‍എസ്സില്‍ ഉപയോഗിക്കുന്ന അതേ എന്‍ജിന്‍ തന്നെയാണ് ആര്‍എസ് 200 മോഡലിലും ഉപയോഗിച്ചിട്ടുള്ളത്. എന്‍ജിന് കുറെക്കൂടി കരുത്തേറ്റാനുള്ള പണികള്‍ ബജാജ് എന്‍ജിനീയര്‍മാര്‍ ചെയ്തിട്ടുണ്ട് ഈ മോഡലിൽ എന്നുമാത്രം.
- എൻജിൻ ശേഷി: 199.5 സിസി
- കുതിരശക്തി: 24.04
- ടോർക്ക്: 18.6 എൻഎം
- സുരക്ഷാസംവിധാനം: എബിഎസ്


Click it and Unblock the Notifications








