ഏറ്റവും കൂടുതല്‍ ബെനല്ലി ബൈക്കുകള്‍ വില്‍ക്കുന്നത് ബങ്കളുരുവില്‍
നഗരത്തില്‍ വില്‍പന തുടങ്ങി വെറും 90 ദിവസം കൊണ്ട് ബെനല്ലി നൂറ് മോട്ടോര്‍സൈക്കിളുകള്‍ വിറ്റഴിച്ചു. ഈ സൂപ്പര്‍ബൈക്ക് ബ്രാന്‍ഡിന്റെ ഇന്ത്യയിലെ ഏറ്റവും നല്ല വിപണിയായി ബങ്കളുരു മാറുകയാണ്.
രാജ്യത്ത് ഏറ്റവുമധികം ബെനല്ലി ബൈക്കുകള്‍ വില്‍ക്കുന്ന നഗരം ബങ്കളുരുവാണ്. പൂനെ, മുംബൈ, ദില്ലി എന്നീ നഗരങ്ങളെ മറികടന്നാണ് ബങ്കളുരു ഈ നേട്ടം സ്വന്തമാക്കിയത്.

ഇതിനകം തന്നെ ബെനെല്ലി 700 ബുക്കിങ്ങുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഒരു സൂപ്പര്‍ബൈക്ക് നിര്‍മാതാവിനെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ നേട്ടമാണ്.

ഇക്കഴിഞ്ഞ വീക്കെന്‍ഡില്‍ തങ്ങളുടെ നൂറാമത്തെ ഉപഭോക്താവിന് ബൈക്കിന്റെ കീ കൈമാറുന്ന ചടങ്ങ് ബങ്കളുരുവില്‍ സംഘടിപ്പിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് ബെനെല്ലി ബൈക്കുകള്‍ ഓടിക്കാനുള്ള അവസരവും കമ്പനി ഇവിടെ ഒരുക്കി.

ഇന്ത്യയിലെ ഏറ്റവും മികച്ച സൂപ്പര്‍ബൈക്ക് വിപണിയായി ബങ്കളുരു വളരുകയാണ്. ദക്ഷിണേന്ത്യയില്‍ സൂപ്പര്‍ബൈക്കുകള്‍ക്ക് ഇത്രത്തോളം സ്വീകാര്യത കിട്ടുന്ന മറ്റൊരു നഗരം ഇല്ല എന്നു തന്നെ പറയാം. മിക്ക സൂപ്പര്‍ബൈക്ക് നിര്‍മാതാക്കളും ബങ്കളുരുവില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്നുണ്ട്.

ബങ്കളുരുവില്‍ ലാങ്‌ഫോഡ് അവെന്യൂവിലാണ് ബെനെല്ലി ഷോറൂം സ്ഥിതി ചെയ്യുന്നത്. വിലാസം താഴെ.
No. 14,
Lal Baugh Road,
near Richmond Circle,
Bengaluru.

ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ബ്രാന്‍ഡുകളിലൊന്നാണ് ബെനെല്ലി. ഈ ഇറ്റാലിയന്‍ ബ്രാന്‍ഡിനെ വന്‍ ആരവത്തോടെയാണ് ഇന്ത്യയിലെ യുവാക്കള്‍ സ്വീകരിക്കുന്നത്.

ബങ്കളുരു നഗരത്തിന് മോട്ടോര്‍സ്‌പോര്‍ട്‌സിലുള്ള പാരമ്പര്യം ബെനെല്ലിയുടെ വില്‍പനയെ സഹായിച്ചിട്ടുണ്ട്. സതിഷ് കുല്‍ക്കര്‍ണിയാണ് ബെനെല്ലിയുടെ നൂറാമത്തെ ഉപഭോക്താവ്.


Click it and Unblock the Notifications








