ഡുകാട്ടി സ്ക്രാമ്പ്ലർ അർബൻ എൻഡ്യൂറോ ഇന്ത്യയിൽ
ഡുകാട്ടി സ്ക്രാമ്പ്ലർ അർബൻ എൻഡ്യൂറോ ഇന്ത്യൻ വിപണിയിലെത്തി. 7.90 ലക്ഷം രൂപയാണ് ഈ മോഡലിന്റെ ഷോറൂം വില.
കൂടുതൽ വിവരങ്ങൾ താഴെ വായിക്കാം.

ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഡുകാട്ടി ഷോറൂം ബങ്കളുരുവിൽ തുറന്നത് ഇക്കഴിഞ്ഞ ദിവസമാണ്. ഈ ഷോറൂമിൽ വെച്ചു തന്നെയാണ് ഡുകാട്ടി സ്ക്രാമ്പ്ലർ അർബൻ എൻഡ്യൂറോ ലോഞ്ച് ചെയ്തിരിക്കുന്നത്.

803സിസി ശേഷിയുള്ള ട്വിൻ സിലിണ്ടർ എയർ കൂൾഡ് എൻജിനാണ് വാഹനത്തിലുള്ളത്. 75 കുതിരശക്തിയും 68 എൻഎം ടോർക്കും ഉൽപാദിപ്പിക്കാൻ ഈ എൻജിന് ശേഷിയുണ്ട്. 6 സ്പീഡ് ഗിയർബോക്സ് ഈ എൻജിനോടൊപ്പം ഘടിപ്പിച്ചിരിക്കുന്നു.

18 ഇഞ്ച് ഫ്രണ്ട് വീലുകളും 17 ഇഞ്ച് റിയർ വീലുകളുമാണ് ഡുകാട്ടി സ്ക്രാമ്പ്ലർ അർബൻ എൻഡ്യൂറോ മോഡലിനുള്ളത്. പിരല്ലി ഡ്യുവൽ സ്പോർട് ടയറുകളാണ് ഘടിപ്പിച്ചിട്ടുള്ളത്.

ഓഫ്റോഡ് ഹാൻഡിൽബാറാണ് വാഹനത്തിൽ ചേർത്തിട്ടുള്ളത്. ഹാൻഡിലിൽ ഒരു ക്രോസ്ബാറും നൽകിയിരിക്കുന്നു. ഉയർത്തി വെച്ചിട്ടുള്ള മഡ് ഗാഡ് വാഹനത്തിന്റെ ഓഫ് റോഡർ സൗന്ദര്യം വർധിപ്പിക്കുന്ന ഘടകമാണ്.


Click it and Unblock the Notifications








