ഡുകാട്ടി സ്‌ക്രാമ്പ്‌ലര്‍ മേയില്‍ ഇന്ത്യയിലേക്ക്: എന്തു വില വരും?
60കളിലും 70കളിലും ശക്തി പ്രാപിച്ച ഹിപ്പി കാലഘട്ടത്തിന്റെ വാഹനങ്ങളിലൊന്നാണ് സ്‌ക്രാമ്പ്‌ലര്‍. ഈ വാഹനത്തെ തിരിച്ചു കൊണ്ടു വരാന്‍ ഡുകാട്ടി എടുത്ത തീരുമാനം എത്രയും ശരിയായിരുന്നു എന്ന് വില്‍പനാക്കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. പുതിയ വാര്‍ത്തകള്‍ ഡുക്കാട്ടി സ്‌ക്രാമ്പ്‌ലറിന്റെ ഇന്ത്യന്‍ വരവിവെക്കുറിച്ചാണ് പറയുന്നത്.
ഇന്ത്യന്‍ വിപണിയിലേക്ക് ഈ വാഹനം മെയ് മാസത്തില്‍ തന്നെ എത്തിച്ചേരും. കൂടുതല്‍ വിവരങ്ങള്‍ താഴെ.

നീങ്ങുക.

സ്റ്റൈല്‍
നാരല് സ്‌റ്റൈല്‍ ഓപ്ഷനുകളില്‍ ഡുകാട്ടി സ്‌ക്രാമ്പ്‌ലര്‍ ലഭിക്കുന്നുണ്ട് വിപണിയില്‍. ഐക്കണ്‍, അര്‍ബന്‍, എന്‍ഡ്യൂറോ, ക്ലാസിക്, ഫുള്‍ ത്രോട്ടില്‍ എന്നിങ്ങനെ. ഇവയെല്ലാം ഇന്ത്യയില്‍ ലഭിക്കുമെന്ന് കരുതാവുന്നവുന്നതാണ്.

എന്‍ജിന്‍
803 സിസി ശേഷിയുള്ള എന്‍ജിനാണ് സ്‌ക്രാമ്പ്‌ലറില്‍ ചേര്‍ത്തിട്ടുള്ളത്. 75 കുതിരശക്തിയും 68 എന്‍എം ചക്രവീര്യവും പകരുന്നു ഈ എന്‍ജിന്‍.

പഴമയും പുതുമയും
അത്യാധുനികമായ സന്നാഹങ്ങളോടെ എത്തുന്ന ഒരു റിട്രോ സ്‌റ്റൈല്‍ ബൈക്കാണ് ഡുകാട്ടി സ്‌ക്രാമ്പ്‌ലര്‍. എല്‍ഇഡി ലൈറ്റ് ഗൈഡ്, എല്‍ഇഡി റിയര്‍ ലൈറ്റ്, ഡിഫ്യൂഷന്‍ ലൈറ്റോടു കൂടിയ എല്‍ഇഡി റിയര്‍ ലൈറ്റ്, യുഎസ്ബി സോക്കറ്റോടു കൂടിയ അണ്ടര്‍ സീറ്റ് സ്‌റ്റോറേജ് തുടങ്ങിയ ഫീച്ചറുകള്‍ ഈ ബൈക്കിന്റെ പ്രത്യേകതയാണ്. എല്ലാ പതിപ്പുകളിലും എബിഎസ് സുരക്ഷാ സംവിധാനം ഉണ്ടായിരിക്കും.

വാഹനത്തിന്റെ റിട്രോ ഫീല്‍ വര്‍ധിപ്പിക്കുന്ന ഘടകമാണ് അലൂമിനിയത്തിന്റെ വ്യാപകമായ ഉപയോഗം. നേരത്തെ വിവരിച്ച വിവിധ സ്റ്റൈല്‍ ഓപ്ഷനുകളില്‍ നല്‍കിയിട്ടുള്ള വര്‍ണപദ്ധതികള്‍ പഴമയുടെ ഫീല്‍ നന്നായി കൊണ്ടു വരാന്‍ ശേഷിയുള്ളവയാണ്. വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പാണ് ഇതോടൊപ്പം പറയേണ്ട മറ്റൊരു കാര്യം.

വില
ഇന്ത്യയില്‍ ഡുകാട്ടി സ്‌ക്രാമ്പ്‌ലറിന് 6,40,000 രൂപ എക്‌സ്‌ഷോറൂം വരുമെന്നാണ് അറിയുന്നത്.


Click it and Unblock the Notifications








