1,85,272 ഹാർലി ഡേവിസൺ ബൈക്കുകൾ തിരിച്ചുവിളിച്ചു
ലോകത്തെമ്പാടുമായി 1,85,272 ഹാർലി ഡേവിസൺ ബൈക്കുകൾ തിരിച്ചുവിളിച്ചു. സാഡിൽ ബാഗുകൾക്ക് ചില തകരാറുള്ളത് കണ്ടെത്തിയാണ് തിരിച്ചുവിളി നടത്തുന്നത്.
സാഡിൽ ബാഗ് ഘടിപ്പിച്ചയിടത്തെ സപ്പോർട്ട് റെയിലിനാണ് തകരാറുള്ളത്. ഇക്കാര്യം വിദഗ്ധരടങ്ങിയ കമ്പനിയുടെ പ്രതിനിധികൾ പരിശോധിച്ച് ഉറപ്പുവരുത്തിയതായി ഹാർലി ഡേവിസൺ അറിയിക്കുന്നു.
പതിനഞ്ച് ഹാർലി മോട്ടോർസൈക്കിൾ മോഡലുകൾക്ക് ഈ തകരാർ സംഭവിച്ചിട്ടുണ്ട്. കാര്യം തിരിച്ചറിഞ്ഞതോടെ ഹാർലി സ്വയം തിരിച്ചുവിളി നടത്തുകയായിരുന്നു.

ജൂലൈ 27 മുതൽ തന്നെ ബൈക്കുടമകളെ ബന്ധപ്പെട്ടു തുടങ്ങിയിട്ടുണ്ട് ഹാർലി. തകരാറില്ലാത്ത ഘടകഭാഗങ്ങൾ ചെലവൊന്നുമില്ലാതെ ഘടിപ്പിച്ചുനൽകും കമ്പനി. ഉടമകൾ ഹാർലി സർവീസ് കേന്ദ്രങ്ങളിലേക്ക് ചെല്ലുക മാത്രം ചെയ്താൽ മതി.
വേഗത്തിൽ തന്നെ കാര്യങ്ങൾ ചെയ്തുതീർത്ത് ഉപഭോക്താക്കളെ തിരിച്ചയയ്ക്കണമെന്ന് കമ്പനി ഡീലർഷിപ്പുകളോടാവശ്യപ്പെട്ടിട്ടുണ്ട്.


Click it and Unblock the Notifications








